web analytics

ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. കേരളാ സർവകലാശാലയിലേക്ക് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പഠിപ്പ് മുടക്ക് നടത്തുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു.

പോലീസിനെ തല്ലി എസ്.എഫ്.ഐ

കണ്ണൂർ: കേരള സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ്‌ഐ പ്രതിഷേധം അതിരുവിട്ടു. കേരള സർവകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാർ ഓഫീസിനുള്ളിൽ കയറുകയായിരുന്നു.

എന്നാൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉൾപ്പെടെ പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ എത്തുകയായിരുന്നു. മണിക്കൂറുകളോളമാണ് എസ്എഫ്‌ഐക്കാർ കേരള സർവകാശാലക്കുള്ളിൽ പ്രതിഷേധിച്ചത്.

സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാർ വിസിയുടെ ചേംബറിന് സമീപം വരെ എത്തുകയായിരുന്നു.

പിന്നീട് ചേംബറിന് ഉള്ളിൽ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്നലെ ഓഫീസിൽ എത്തിയിരുന്നില്ല.

ആദ്യഘട്ടത്തിൽ നോക്കി നിന്ന പോലീസ് ഇത് കണ്ടതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

ഇതിനിടെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയതോടെ പ്രവർത്തകർക്ക് ആവേശം കൂടി. പിന്നീട് എസ്എഫ്ഐ നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു.

ജനാധിപത്യപരമായി പ്രവർത്തിക്കാൻ വൈസ് ചാൻസലർ തയാറാകണം. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ

കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് എം.വി ഗോവിന്ദൻ മടങ്ങിയത്.

വിസിയുടെ ചുമതലയുള്ള സിസ തോമസിനെ സർവകലാശാലയുടെ പടികയറ്റില്ലെന്നാണ് എസ്എഫ്ഐയുടെ പ്രഖ്യാപനം.

ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാർട്ടിയുടെ പൂർണ പിന്തുണ സമരക്കാർക്കുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിസിയെ ഇനി സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘർഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നില്ല.

അതിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡോ. സിസ തോമസ് ഡിജിപിക്ക് പരാതി നൽകി. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും ആണ് പരാതിയിൽ പറയുന്നത്.

Summary: SFI has announced a statewide education boycott in Kerala today to protest the remanding of its state secretary and others in connection with the Kerala University clash. The strike aims to express strong dissent against the police action.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാം

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ...

വയറ്റിൽ കത്രികയുമായി അഞ്ചു വർഷം; വണ്ടാനത്ത് സംഭവിച്ചത് വൻ വീഴ്ച! മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ആലപ്പുഴ: കേരളത്തെ നടുക്കിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ മനുഷ്യാവകാശ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

വിവാഹവാഗ്ദാനം നൽകി പീഡനം; പ്രമുഖ ഇൻസ്റ്റഗ്രാം വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ

തൃശൂർ:ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വ്ളോഗർ എന്ന ലേബലിലാണ് തൃശൂർ സ്വദേശിയായ യദു...

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ കൊച്ചി: വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച...

ആമസോണിൽ ഓർഡർ ചെയ്തത് 56,000 രൂപയുടെ ലാപ്ടോപ്പ്; പാഴ്സൽ തുറന്ന പ്രവാസി ഞെട്ടിപ്പോയി! ഈ ചതി ആർക്കും സംഭവിക്കാം

കോട്ടയം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വിലകൂടിയ സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രതൈ. വമ്പൻ...

Related Articles

Popular Categories

spot_imgspot_img