പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ, കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെതിരെയാണ് കേസ്. പോക്സോ കേസില്‍ താമരശ്ശേരി പൊലീസ് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അഷ്റഫിനെതിരെയാണ് ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയയതിന് താമരശ്ശേരി പൊലീസ് വീണ്ടും കേസെടുത്തത്. താമരശ്ശേരിയില്‍ അഷറഫിന്‍റെ ചൂഷണത്തിന് ഇരയായ കുട്ടികള്‍ വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ അറിയിച്ചത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും കേസ് വരുന്നത്. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
