കടവൂരില്‍ അമിത വേഗതയില്‍ എത്തിയ കാറിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം: നടുക്കമായി സിസിടിവി ദൃശ്യം: വീഡിയോ

കടവൂരില്‍ ഹോമിയോ ആശുപത്രിക്ക് സമീപം സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്ന എഴ് വയസുകാരന് പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. തൊടുപുഴ നെടിയശാല പെടിക്കാട്ടുകുന്നേല്‍ മിലന്‍ മാത്യു (7) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.30 ന് ആണ് സംഭവം. പുതുപ്പരിയാരം നെടിയശാല സെന്റ് മേരീസ് യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ അവധിക്ക് ബന്ധു വീട്ടില്‍ എത്തിയതായിരുന്നു.
മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍. അപകടത്തിന്‍റെ CCTV ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

വീഡിയോ:

https://www.facebook.com/share/p/16W5JNnZDa

യുകെയിൽ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി…! നേഴ്സിന് 9 വർഷം ജയിൽ ശിക്ഷ:

ലീഡ്സിൽ മലയാളി വിദ്യാർത്ഥിനി കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടച്ച നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു.

ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്.

2023 ഫെബ്രുവരി 22 ന് നടന്ന
സംഭവത്തിൽ റോമീസ അഹമ്മദ് എന്ന പേരുകാരിയായ 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.

അമിത വേഗത്തിൽ വാഹനമോടിച്ചതാണ് മരണത്തിന് കാരണമായതെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും കോടതി കണ്ടെത്തി.

അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് പയോഗിച്ചിരുന്നതായും ഈ സംഭവത്തിനു ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തി എന്നും കോടതി കണ്ടെത്തിയിരുന്നു.

40 മൈൽ വേഗപരിധി ഉള്ള റോഡിൽ പക്ഷെ യുവതി കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു എന്നും കോടതി കണ്ടെത്തി. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img