സിപിഐ കളങ്കമില്ലാത്ത പാർട്ടിയായിരുന്നു; ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറി; ആരോപണവുമായി മുൻ ജില്ല കമ്മിറ്റി അംഗങ്ങൾ

പട്ടാമ്പി: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ​ഗുരുതര ആരോപണം. തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുകയാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നാരോപിച്ച് സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ രം​ഗത്തെത്തി.Serious allegation against CPI Palakkad district secretary

സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കെ‍ാടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്തെത്തിയത്.

പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ഇവർ ആരോപിക്കുന്നു. പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ ജയിച്ചതോടെ ജില്ലാ സെക്രട്ടറി വിഭാഗീയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.

മുഹമ്മദ് മുഹസിൻ എംഎൽഎയെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ഒപ്പം നിൽക്കുന്നവരെയല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു പുറത്താക്കി. എംഎൽഎ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണു വിരോധത്തിനു കാരണം.

ഉദ്യേ‍ാഗസ്ഥരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനുമെല്ലാം പണം വാങ്ങുകയാണ്. സിപിഐ കളങ്കമില്ലാത്ത പാർട്ടിയായാണ് അറിയപ്പെട്ടിരുന്നതെന്നും ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!