തിരുവനന്തപുരം: ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ച് സിംഗപ്പൂർ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്‌സിഡിയറിയായ സ്‌കൂട്ട്. വലിയ ഓഫറുകളാണ് എയർലൈൻസ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് 5,900 രൂപയാണ് ടിക്കറ്റ് ചാർജ്.Scoot, the low-cost subsidiary of Singapore Airlines, has launched a themed sale for the month of July.
ജൂലൈ 2 ന് ആരംഭിച്ച ഓഫർ ജൂലൈ 7 ഞായറാഴ്ച വരെയാണ് ലഭ്യമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസിൻ്റെ ഉപകമ്പനിയാണ് സ്കൂട്ട് എയർലൈൻസ്. തിരുവനന്തപുരം, കോയമ്പത്തൂർ, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ കമ്പനി വിമാന സർവീസുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം മുതൽ ജക്കാർത്ത വരെ 8,900 രൂപയും കോയമ്പത്തൂർ മുതൽ ക്വാലാലംപൂർ വരെ 7,800 രൂപയും വിശാഖപട്ടണം മുതൽ ഹോചിമിൻ സിറ്റി വരെ 8,200 രൂപയുമാണ് സ്കൂട്ട് എയർലൈൻസ് ഈടാക്കുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മെൽബണിലേക്കുള്ള ടിക്കറ്റിന് 15900 രൂപയാക്കിയും കമ്പനി കുറച്ചിട്ടുണ്ട്.
നവംബർ ആറ് മുതൽ ഡിസംബർ 14 വരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജൂലൈ 15 മുതൽ നവംബർ 1 വരെ കോയമ്പത്തൂരിൽ നിന്നും 2025 ജനുവരി എട്ട് മുതൽ ജനുവരി 15 വരെ വിശാഖപട്ടണത്ത് നിന്നും സർവീസ് നടത്തുന്നതാണ്. 2025 ഫെബ്രുവരി ആറ് മുതൽ ഏപ്രിൽ 17 വരെ ചെന്നൈയിൽ നിന്നും 2025 മെയ് 16 മുതൽ ജൂൺ 19 വരെ തിരുച്ചിറപ്പള്ളിയിൽ നിന്നും വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുളളതായി സ്കൂട്ട് എയർലൈൻസ് അറിയിച്ചു.