web analytics

കനത്ത മഴ; ഈ ജില്ലകളിൽ നാളെ അവധി

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

സിബിഎസ്ഇ, ഐസിഎസ്‍സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് എന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല എന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

വയനാട്

ജില്ലയിൽ നാളെ (ജൂൺ 26) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

മദ്രസ്സകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ് എന്നും കളക്ടർ അറിയിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

ഇടുക്കി

ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് എന്നും കലക്ടർ അറിയിച്ചു.

എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Summary: Due to continued heavy rain and strong winds in Kerala, a holiday has been declared for educational institutions in three districts — Idukki, Thrissur, and Wayanad — for tomorrow.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക്...

കിച്ച്ഡിയിൽ ഫിനൈൽ കലർത്തി കൊലപാതകം!  നവവധുവിന്റെ ക്രൂരത

കിച്ച്ഡിയിൽ ഫിനൈൽ കലർത്തി കൊലപാതകം!  നവവധുവിന്റെ ക്രൂരത അൽവാർ: വിവാഹം കഴിഞ്ഞ് ഒരു...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നടത്തിയ...

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക യുദ്ധനടപടികൾ കടുപ്പിച്ച പശ്ചാത്തലത്തിൽ...

കെഎസ്ആർടിസി സ്മാർട്ട് കാർഡിൽ വൻ മാറ്റങ്ങൾ; യാത്രക്കാർക്ക് ലഭിക്കുന്നത് ഇരട്ടി ലാഭം!

തിരുവനന്തപുരം: ബസ്സിൽ കയറിയാൽ ചില്ലറ പൈസയെച്ചൊല്ലി കണ്ടക്ടറുമായി തർക്കിക്കുന്ന കാലം അവസാനിക്കുന്നു....

Related Articles

Popular Categories

spot_imgspot_img