സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അതേസമയം ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തിൽ തീരുമാനമായി. (School days will reduced to 200 for primary class: V Sivankutty)
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളും. അധ്യാപകർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്കൂൾ പ്രവൃത്തിദിനങ്ങളിൽ 20 ദിനങ്ങൾ കുറച്ച് ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങൾ തുടരണമെന്ന് കെപിഎസ്‌ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അധ്യായവ വർഷത്തെ പ്രവൃത്തി ദിനങ്ങൾ 220 ആക്കി കൂട്ടിയതിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ യോഗത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read More: തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റ്; അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തന്നെ
Read More: പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ