web analytics

ഇനി സാവകാശമില്ല; മന്ത്രിയുടെ ഉത്തരവ് പാലിക്കാത്ത സ്കൂൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം

ഇനി സാവകാശമില്ല; മന്ത്രിയുടെ ഉത്തരവ് പാലിക്കാത്ത സ്കൂൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം

തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നിരവധി മാനേജ്മെന്റുകൾ നിർദേശം പാലിക്കാത്തതിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇനി യാതൊരു സാവകാശവും നൽകില്ലെന്നും ഉടൻ തന്നെ കാമറകൾ ഘടിപ്പിക്കണമെന്നുമാണ് മന്ത്രിയുടെ കർശന നിർദ്ദേശം.

കാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ഉടൻ പരിശോധന തുടങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു.

കാമറയില്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. നിർദേശം പാലിച്ച് കാമറ സ്ഥാപിച്ചതിന് ശേഷം മാത്രമേ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളു.

രക്ഷിതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ സ്കൂൾ ബസുകളിൽ കാമറയുണ്ടോ എന്ന് ശ്രദ്ധിക്കണം.

എട്ട് സീറ്റിൽ കൂടുതലുള്ള വാഹനങ്ങളിൽ കാമറ നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണിത്.

2025 ജനുവരി മുതൽ സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുക എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകളിൽ അഞ്ച് കാമറകൾ ആവശ്യമായാൽ സ്കൂൾ ബസുകളിൽ മൂന്ന് കാമറകൾ മതിയാകുമെന്നും താൻ ചുമതല വഹിക്കുന്ന സ്കൂളുകളിലെ എല്ലാ ബസുകളിലും ഇതിനോടകം കാമറ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary

Transport Minister K.B. Ganesh Kumar expressed strong dissatisfaction as many school bus managements failed to install mandatory cameras even after the deadline. He stated that no further extension would be granted and directed immediate installation. Officials have been instructed to begin inspections, and vehicles without cameras will be seized and fined heavily.
Cameras are mandatory in vehicles with more than eight seats as per a High Court order. The minister reminded that ensuring children’s safety is everyone’s responsibility, especially in light of school bus accidents reported since January 2025. While private buses require five cameras, three cameras are sufficient for school buses. The minister added that all buses in the schools under his charge have already installed cameras.

school-bus-camera-deadline-ganesh-kumar-warning

school bus, camera installation, Kerala transport department, Ganesh Kumar, safety directive

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Other news

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

Related Articles

Popular Categories

spot_imgspot_img