വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുത്ത് സൗദി അറേബ്യയും. ആദ്യമായാണ് സൗദിഅറേബ്യയിൽ നിന്നൊരു മത്സരാർഥി പങ്കെടുക്കുന്നത്. സോഷ്യൽ മീഡിയ താരമായ റൂമി അൽ ഖഹ്താനിയാണ് മത്സരത്തിന് തയാറെടുക്കുന്നത്. സൗദി പതാകയുമായി റാംപിലെത്തേണ്ട വസ്ത്രത്തിൽ റൂമി നിൽക്കുന്ന ചിത്രവും ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രസ് കോഡ് സംബന്ധമായി ഏറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി.
Read also; ഇടുക്കി ഡാമിൽ നിറയുമോ ആഫ്രിക്കൻ പോള ??