സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15നാണ്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്. (Eid ul Adha 2024 date announced in Saudi Arabia after moonsighting) മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം […]
വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനം വൈകാതെ സാധ്യമാകും. കോടതി നടപടികൾക്ക് തുടക്കമായി. മാപ്പപേക്ഷ തേടി പ്രതിഭാഗം വക്കീൽ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് വാദിഭാഗമായ മരിച്ച സൗദി ബാലൻ അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി വിളിച്ചു. കുടുംബത്തിന്റെ വക്കീൽ മുബാറക് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും അറിയിച്ച് ഏപ്രിൽ 15 ന് പ്രതിഭാഗം കോടതിയിൽ […]
സൗദി റിയാദിൽ കൊലക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം എന്ന യുവാവിന്റെ മോചനത്തിനായി മലയാളികൾ ഒത്തൊരുമിച്ചതിന്റെ വാർത്തകളാണ് മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ 34 കോടി രൂപയാണ് മലയാളി പിരിച്ചെടുത്തത്. ഡ്രൈവർ ജോലിക്കായി റിയാദിലെത്തി മനഃപൂർവമല്ലാത്ത ഒരു പ്രവർത്തിക്കു ജയിൽ ശിക്ഷയും അനുഭവിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം മലയാളികളുടെ ഒത്തൊരുമയിൽ മോചിതനാകുന്നു. നല്ല കാര്യം തന്നെ. എന്നാൽ, ഇതിനിടയിൽ മറക്കരുതാത്ത ചില യാഥാർഥ്യങ്ങൾ കൂടിയുണ്ട്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ […]
ഈ വർഷം മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സംഘാടകർ. മിസ് യൂണിവേഴ്സിൽ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും സൗദി അറേബ്യ നടത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയെ പ്രതിനിധീകരിക്കുമെന്ന് സൗദി മോഡൽ റൂമി അൽഖഹ്താനി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടതിന് പിന്നാലെ റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദി പതാക പിടിച്ച് നിൽക്കുന്ന അൽഖഹ്താനിയുടെ പോസ്റ്റ് ലോകമെങ്ങും ഏറ്റെടുത്തിരുന്നു. ഇതോടെ കിരീടത്തിനായി […]
വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുത്ത് സൗദി അറേബ്യയും. ആദ്യമായാണ് സൗദിഅറേബ്യയിൽ നിന്നൊരു മത്സരാർഥി പങ്കെടുക്കുന്നത്. സോഷ്യൽ മീഡിയ താരമായ റൂമി അൽ ഖഹ്താനിയാണ് മത്സരത്തിന് തയാറെടുക്കുന്നത്. സൗദി പതാകയുമായി റാംപിലെത്തേണ്ട വസ്ത്രത്തിൽ റൂമി നിൽക്കുന്ന ചിത്രവും ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രസ് കോഡ് സംബന്ധമായി ഏറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി. Read also; ഇടുക്കി ഡാമിൽ നിറയുമോ ആഫ്രിക്കൻ പോള ??
സൗദിയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത. വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ. റിയാദിൽ നടന്ന ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ ഇത് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ […]
© Copyright News4media 2024. Designed and Developed by Horizon Digital