web analytics

ശ്വാസം മുട്ടലിന് ചികിത്സ തേടിയ പെൺകുട്ടിക്ക് നൽകിയത് തെരുവുനായയുടെ കടിയേറ്റ രോഗിക്കായി സൂക്ഷിച്ചിരുന്ന പേവിഷബാധ വാക്‌സിൻ; ഗുരുതര അശ്രദ്ധ!

ശ്വാസം മുട്ടലിന് ചികിത്സ തേടിയ പെൺകുട്ടിക്ക് നൽകിയത് തെരുവുനായയുടെ കടിയേറ്റ രോഗിക്കായി സൂക്ഷിച്ചിരുന്ന പേവിഷബാധ വാക്‌സിൻ; ഗുരുതര അശ്രദ്ധ!

ശാസ്താംകോട്ട:
ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനെട്ടുകാരിക്ക് പേവിഷബാധയ്‌ക്കുള്ള വാക്‌സിൻ മാറി കുത്തിവച്ച സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ്.

കഠിനമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ട പെൺകുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. ഡോക്ടർ ഇഞ്ചക്ഷൻ നൽകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്ന് മാറി കുത്തിവയ്‌പ് നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

അതേസമയം, തെരുവുനായ കടിയേറ്റ് പരിക്കേറ്റ മറ്റൊരു രോഗിയും അതേ സമയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ആ രോഗിക്ക് നൽകാനായി സൂക്ഷിച്ചിരുന്ന പേവിഷബാധ വാക്‌സിനാണ് പെൺകുട്ടിക്ക് അബദ്ധത്തിൽ കുത്തിവച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അബദ്ധം തിരിച്ചറിഞ്ഞതോടെ നഴ്‌സ് പെൺകുട്ടിയോടും ബന്ധുക്കളോടും ക്ഷമാപണം നടത്തി. തുടർന്ന് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആശുപത്രി അധികൃതർ വിഷയത്തിൽ അടിയന്തരമായി ചർച്ച നടത്തി.

പെൺകുട്ടിക്ക് നൽകിയത് വാക്‌സിന്റെ പരിശോധനാ ഡോസാണെന്നും, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസം മുട്ടലിനുള്ള ആവശ്യമായ ഇഞ്ചക്ഷനും പിന്നീട് പെൺകുട്ടിക്ക് നൽകിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിച്ചതായും അധികൃതർ അറിയിച്ചു.

English Summary
An 18-year-old girl who came to a taluk hospital in Sasthamkotta seeking treatment for breathing difficulty was mistakenly administered a rabies vaccine.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക...

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച്...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

Related Articles

Popular Categories

spot_imgspot_img