News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

സർവത്ര മായം;അതിര്‍ത്തിഗ്രാമങ്ങളില്‍ സ്ഥിതി ഗുരുതരം; പരിശോധന പേരിനുപോലുമില്ല; എന്തും സംഭവിക്കാം

സർവത്ര മായം;അതിര്‍ത്തിഗ്രാമങ്ങളില്‍ സ്ഥിതി ഗുരുതരം; പരിശോധന പേരിനുപോലുമില്ല; എന്തും സംഭവിക്കാം
May 30, 2024

വെള്ളറട: ഭക്ഷ്യസുരക്ഷ ഗുരുതര പ്രശ്‌നമായി തുടരുമ്പോഴും അതിര്‍ത്തിഗ്രാമങ്ങളില്‍ പരിശോധന പേരിനുപോലുമില്ല. ഇവിടെ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്പന സജീവമെന്നാണ് പരാതി. ബന്ധപ്പെട്ടവര്‍ പരിശോധന നടത്താതായതോടെ പഴകിയ ഭക്ഷണങ്ങള്‍ വരെ തോന്നിയപോലെ വില്പനനടത്താമെന്ന അവസ്ഥയാണ്.

ഒപ്പം അതിര്‍ത്തിക്കപ്പുറത്തുനിന്നും മായം ചേര്‍ന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ വരെ വിൽപ്പനക്ക് എത്തുന്നുണ്ട്. ഗുണനിലവാരം പോലും ആരും പരിശോധിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം വ്യാപാരികള്‍ക്ക് ഉത്പന്നങ്ങള്‍ വില കുറച്ച് നല്‍കുന്നതിനാലാണ് ഏറെപ്പേരും ഇത്തരം ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത്.

രാസവസ്തുക്കള്‍ ചേർത്ത് ദിവസങ്ങളോളവും മാസങ്ങളോളവും പഴക്കമുള്ള മത്സ്യങ്ങളാണ് വെള്ളറടയിലെ പ്രധാന മത്സ്യമാര്‍ക്കറ്റില്‍ വിൽപ്പനക്ക് എത്തുന്നത്. ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ വില്പന നടത്തിയിട്ടും പരിശോധന നടത്താന്‍ ആരും ഇവിടെയെത്താറില്ല. വിലക്കുറവായതിനാല്‍ സമീപത്തെ ചില ഹോട്ടലുകള്‍ ഇത്തരം മീനുകളാണ് വാങ്ങുന്നതെന്നും പരാതി ഉയരുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി എത്തുന്ന പാല്‍ ഉത്പന്നങ്ങളുടെയും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളുടെയും അച്ചാറുകളുടെയും ഗുണനിലവാരം ആര്‍ക്കും അറിയില്ല. കൊഴുപ്പ് കൂടിയ ഇത്തരം പാലുകളാണ് ചില ഹോട്ടലുകാര്‍ ചോദിച്ച് വാങ്ങുന്നത്.

കശാപ്പിന് എത്തിക്കുന്ന കന്നുകാലികള്‍ക്ക് രോഗബാധ ഉണ്ടോയെന്നുപോലും ആരും നോക്കാറില്ല. ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നതോടെ പരിശോധനയുടെ ഉത്തരവാദിത്വം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനായി. എന്നാല്‍ ഭക്ഷ്യസുരക്ഷാവിഭാഗം മലയോര പ്രദേശങ്ങളെ പൂര്‍ണമായും ഒഴിവാക്കിയ അവസ്ഥയാണ്.

 

 

Read Also:ഇങ്ങനെയൊരു ഗതികേടുണ്ടോ ? കിലോയ്ക്ക് 2000 രൂപ കടന്നു, എന്നിട്ടും വിൽക്കാനാവാതെ കർഷകർ; കഷ്ടകാലം മാറാതെ ഈ കാർഷിക വിള

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Food
  • Kerala
  • Life style
  • News

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

News4media
  • Food
  • News
  • Top News

സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ

News4media
  • Health
  • News4 Special

ഈ ഭക്ഷണം ഒരുനേരം കഴിച്ചാൽ ആയുസ്സിൽ നിന്നും കുറയുന്നത് 38 മിനിറ്റ് !

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]