കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് സഞ്ജു സാംസൺ.

കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്കു വീതിച്ചു നൽകാനാണ് തീരുമാനം.

ടീമിലെ പ്രധാന താരമായ സഞ്ജുവില്ലാതെ കെസിഎൽ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചി, കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ കീഴടക്കിയാണ് കിരീടം ചൂടിയത്.

ഫൈനൽ പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെതിരെ 75 റൺസ് വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം സെയിലേഴ്സ് 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. ലേലത്തിലൂടെ ലഭിച്ച 26.80 ലക്ഷം രൂപയാണ് സഞ്ജു കൊച്ചി താരങ്ങൾക്കു സമ്മാനിക്കുക.

കെസിഎലിലെ പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങളിൽ തകർത്തടിച്ച സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 368 റൺസാണ് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നേടിയത്.

എന്നാൽ ഏഷ്യാകപ്പ് തയാറെടുപ്പുകൾക്കു വേണ്ടി ദുബായിലേക്കു പോകേണ്ടതിനാൽ പ്ലേ ഓഫിനു മുൻപ് സഞ്ജു കൊച്ചി ടീം ക്യാംപ് വിടുകയായിരുന്നു.

സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരനായ സലി സാംസണാണ് 2025 സീസണില്‍ കൊച്ചിയെ നയിച്ചത്.

കെ പി ഫ്ലവറല്ലടാ, ഫയർ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിൻറെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിൻറെ നായകൻ അടിച്ചെടുത്തത്.

സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിൻറെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു.

കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിൻറെ സ്വന്തം ‘കെ.പി,’

പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിൻറെ സ്കോർ ഉ‍യർത്തിയും അവസാന ഓവറുകളിൽ ബൗളർമാർക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചു.

പ്രഥമ കെ.സി.എൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തിൽ പിടിച്ചെടുത്തത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു സമ്പാദ്യം.

കെ.സി.എല്ലിന് പിന്നാലെ തോളെല്ലിന് പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി ഈ വൈക്കം സ്വദേശിക്ക് നഷ്ടമായി.

ഇത്തവണ എന്തുവിലകൊടുത്തും കേരള ടീമിൽ ഇടംപിടിക്കണമെന്ന ലക്ഷ്യവുമായാണ് പരിക്ക് ഭേദമായ ഉടനെ ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്ത് പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്.

ടീമിലേക്കുള്ള ആദ്യ പടിയെന്നോണം കെ.സി.എല്ലിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂട്ടിനായി തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന തൻറെ സുഹൃത്തുകളും കെ.സി.എല്ലിൽ വിവിധ ടീമുകളിൽ അംഗങ്ങളുമായിട്ടുള്ള അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരെയും ഒപ്പം കൂട്ടി.

Summary: Sanju Samson announced a huge reward for Kochi Blue Tigers, the champions of the Kerala Cricket League. He decided to share the amount he received from the league auction with the winning team players.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img