സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെടാറുള്ള നടിയാണ് സാനിയ അയ്യപ്പൻ. പലപ്പോഴും വസ്ത്രധാരണമാണ് വിമർശനകരണമാക്കുന്നത്.പതിനഞ്ച് വയസിൽ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തിൽ ട്രോളുകളാണ് ലഭിച്ചതെങ്കിലും പിന്നീട് അത് പ്രശസ്തിയിലേക്ക് ഉയർത്തി .ഇപ്പോഴിതാ പതിവ് പോലെ നടിയുടെ പുത്തൻ ഫോട്ടോസിനും വീഡിയോസിനും കടുത്ത വിമർശനമാണ് വന്നിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചത് . ഗ്ലാമറസ് ലുക്കിൽ നടന്ന് വന്ന് കാറിലേക്ക് കയറുന്നതാണ് വീഡിയോ . പോസ്റ്റിനു താഴെ വന്ന കമ്മന്റുകൾ കൂടുതലും താരത്തിന് എതിരാണ് . ഇവൾ വെൽഡിങ് വർക്ക്‌ഷോപ്പിന്റെ മുന്നിൽ കൂടെയാണോ പോകുന്നത് ഇത്രയും ലൈറ്റ് അടിക്കാൻ? ഇവൾക്കൊരു കീറാത്ത ഡ്രസ്സ് വാങ്ങി കൊടുക്കാൻ ഇവിടെ ആരും ഇല്ലേ? ഉദയനാണ് താരം സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം നടന്ന് വരുന്നത് പോലെയുണ്ട്. ഇവളാരാണെന്നാണ് വിചാരം, നീയേതാ… എന്നിങ്ങനെയാണ് കമന്റ് സെക്ഷൻ . മാത്രമല്ല ഈയിടെ ഒരു പയ്യൻ ഫോട്ടോ എടുക്കാൻ അടുത്ത് വന്നു നിന്നപ്പോൾ നീ വലിയ പതിവൃത ചമഞ്ഞല്ലോ. അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു. ഇപ്പോൾ തുണി ഊരി കാണിക്കാം. അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?’, എന്നിങ്ങനെ സാനിയയെ കളിയാക്കുന്നവരും നിരവധി ഉണ്ട് .
ഇതിന് പുറമേ ഫേസ്ബുക്കിലും മറ്റ് സൈറ്റുകളിലും നടിയുടെ ശരീരഭാഗങ്ങൾ ഫോക്കസ് ചെയ്തുള്ള ചിത്രങ്ങളും പ്രചരിക്കുകയാണ്. നടിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി . മാത്രമല്ല അടുത്തിടെ വൈറൽ ആയ സെൽഫി എടുക്കാൻ വന്ന യുവാവിനോട് മോശമായി പെരുമാറി എന്ന തരത്തിലുള്ള വീഡിയോയിൽ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി . ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി എന്നായിരുന്നു താരത്തിന്റെ പ്രതികരണം .
Read Also : നജീബിന്റെ പ്രവാസ ജീവിതം ബിഗ് സ്‌ക്രീനിൽ; ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു