ഫോണുകളുടെ അവസാനത്തെ വാക്കാവാൻ ഒരുങ്ങുകയാണ് സാംസങ് ഗ്യാലക്‌സി എസ്24.രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായ സാംസങ് ഈ ഫോണിൽ ഒരുക്കി വച്ച അത്ഭുതം എന്തെന്നാണ് അറിയാൻ എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 17 ന് വിപണിയിൽ എത്താനിരിക്കുന്ന എസ് 24നായി കാത്തിരിക്കുകയാണ് ആരാധകലോകം എന്ന് തന്നെ പറയാം.
പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോണിൽ എഐ സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്.അതിൽ മികച്ച സവിശേഷത “ജനറേറ്റീവ് എഡിറ്റ്” എന്ന ഫീച്ചറാണ്.ഫോട്ടോകളിൽ നിന്ന് അനാവശ്യ ഘടകങ്ങൾ അനായാസം നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായാണ് സാംസങ് ഇതിനെ വിശേഷിപ്പിച്ചത്, ഇത് പിക്‌സൽ 8 സീരീസിൽ അവതരിപ്പിച്ച ഗൂഗിളിന്റെ മാജിക് ഇറേസർ ടൂളുമായി സാമ്യമുള്ളതാണ്.ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത വസ്‌തുക്കൾ മായ്‌ക്കാനുള്ള കഴിവിന് പേരുകേട്ട മാജിക് ഇറേസറിന് പക്ഷേ ഗൂഗിൾ ഫോട്ടോസ് ബാക്കപ്പും ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണ്. ഗ്യാലക്‌സി എസ് 24 സീരീസിലെ ജനറേറ്റീവ് എഡിറ്റ് ഫീച്ചറിനും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഈ സീരിസിലെ ഏറ്റവും പ്രീമിയമായ എസ്24 അൾട്രയിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 56 ശതമാനം ബിൽഡ് സ്ട്രെങ്ത് വർധിപ്പിച്ചാവും എത്തുക. ടൈറ്റാനിയം ഫ്രെയിമും നവീകരിച്ച ഗൊറില്ല ഗ്ലാസും സംയോജിപ്പിച്ചതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
Read Also : എല്ലാം ഔട്ട് ! ഇനി ജിയോയുടെ കാലം : ഗംഭീര ഓഫർ