web analytics

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ ഡിംപിൾ യാദവിന്റെ നടപടിയിൽ പ്രതിഷേധവുമായി മുസ്ലീം മതപണ്ഡിതരും ബിജെപി നേതാക്കളും രംഗത്തെത്തി. സംഭവം ന്യൂഡൽഹിയിലെ ഒരു മസ്ജിദിലാണ് നടന്നത്, ഡിംപിൾ യാദവ് ഒരു രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കാനെത്തിയതോടെയാണ് വിവാദം തുടങ്ങിയത്.

മുസ്ലിം മതപണ്ഡിതരുടെ പ്രതിഷേധം:
അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി, ഡിംപിൾ യാദവ് മസ്ജിദിന്റെ ശുദ്ധിയും പവിത്രതയും അവഗണിച്ചെന്നും, ദുപ്പട്ട ഇല്ലാതെ പള്ളിക്കുള്ളിൽ കയറുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിമർശിച്ചു. “പള്ളികൾ ആരാധനയ്ക്കുള്ളത് ആണു, രാഷ്ട്രീയ വേദികൾക്കല്ല. ഡിംപിൾ യാദവും എസ്പി നേതാക്കളും ഉദ്ദേശപൂർവ്വമായതായിരുന്നില്ലെങ്കിൽ പോലും, മാപ്പ് പറയേണ്ടതുണ്ട്,” എന്നാണ് റസ്വിയുടെ ആവശ്യം.

അതിരു കടക്കുന്ന രാഷ്ട്രീയമെന്ന് ആരോപണം:
സമ്മേളനം സംഘടിപ്പിച്ച എസ്പി എംപി മൊഹിബുള്ള നദ്‌വിയെയും റസ്വി രൂക്ഷമായി വിമർശിച്ചു. പള്ളിയിൽ രാഷ്ട്രീയ യോഗം നടത്തിയത് അപമാനകരമാണെന്നും, അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും റസ്വി ആവശ്യപ്പെട്ടു. കൂടാതെ, എസ്പി നേതാവായ സ്വാമി പ്രസാദ് മൗര്യയും നിരന്തരം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതായി റസ്വി ആരോപിച്ചു.

ബിജെപിയും രംഗത്ത്:

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി, ആ പള്ളി പാർലമെന്റിന് സമീപമുള്ളതാണെന്നും, അഖിലേഷ് യാദവ് അത് “അനൗദ്യോഗിക എസ്പി ഓഫിസായി” മാറ്റിയെന്നും ആരോപിച്ചു. ഡിംപിൾ യാദവിന്റെ വസ്ത്രധാരണവും, മസ്ജിദിനുള്ളിലെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായും ജമാൽ പറഞ്ഞു. “ഫോട്ടോകളിൽ അവർ ബ്ലൗസും കുറഞ്ഞ വസ്ത്രവും ധരിച്ച് ഇരിക്കുന്നതായി കാണാം, ദുപ്പട്ടയും ഉണ്ടായിരുന്നില്ല. ഇത് ലോകമാകെയുള്ള ഇസ്ലാമിക സമുദായത്തെ അപമാനിക്കുന്നു,” എന്നായിരുന്നു ജമാലിന്റെ പ്രതികരണം.

വിവാദ ചിത്രം വൈറൽ:

ഡിംപിൾ യാദവ് മസ്ജിദിനുള്ളിൽ ഇരിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ ചർച്ചയാകുന്നത്. ഇപ്പോൾ ഇസ്‌ലാമിക സമുദായവും രാഷ്ട്രീയ രംഗവുമെല്ലാം പ്രതികരിച്ച് രംഗത്തെത്തുകയാണ്.

എസ്പി നേതൃത്വത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

English Summary :

Samajwadi Party leader and Lok Sabha MP Dimple Yadav has sparked controversy after entering a mosque without wearing a burqa or headscarf. The incident drew strong protests from Muslim clerics and BJP leaders, who accused her of disrespecting religious sentiments and mosque decorum

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

Related Articles

Popular Categories

spot_imgspot_img