ഇടുക്കിയിൽ സൂപ്പർ ഹിറ്റായി മാതൃയാനം പദ്ധതി…! അമ്മയ്ക്കും നവജാത ശിശുവിനും ഇനി സുരക്ഷിത യാത്ര

ഇടുക്കിയിൽ സൂപ്പർ ഹിറ്റായി മാതൃയാനം പദ്ധതി…! അമ്മയ്ക്കും നവജാത ശിശുവിനും ഇനി സുരക്ഷിത യാത്ര

പ്രസവാനന്തരം ആശുപത്രിയില്‍ നിന്ന് നവജാതശിശുവുമായി വീട്ടിലെത്താന്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നല്‍കേണ്ട ഭീമമായ തുകയെക്കുറിച്ചോര്‍ത്തുള്ള ആശങ്കയിലാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കണ്ട…!

പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമായ മാതൃയാനം ഇനി നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കും.

പദ്ധതിയാരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ 1478 അമ്മയേയും കുഞ്ഞിനേയുമാണ് മാതൃയാനം പദ്ധതി വഴി സുരക്ഷിതമായി വീടുകളില്‍ എത്തിച്ചത്.

പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാരിന്റെ മികവുറ്റ പദ്ധതിയാണ് മാതൃയാനം. പ്രസവം നടക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഈ പദ്ധതി നിലവിലുള്ളത്.

എംപാനല്‍ ചെയ്ത ടാക്സികളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജിപിഎസ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം നല്‍കിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.

നിലവിൽ ഇടുക്കി ജില്ലയിൽ ഒട്ടേറെ അമ്മമാരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 365 പേരും ഈ പദ്ധതി പ്രയോജനപ്പെടുത്തി.

പീരുമേട് താലൂക്ക് ആശുപത്രിയില്‍ 126 പേരും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 417 പേരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ 215 പേരും അടിമാലി താലൂക്ക് ആശുപത്രിയില്‍ 355 പേരുമാണ് സര്‍ക്കാരിന്റെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്.

ജനനി ശിശു സുരക്ഷ കാര്യക്രമ ്‌രപദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ മാതൃയാനം പദ്ധതിയ്ക്കായി മാസം 39000 രൂപയോളമാണ് ചിലവഴിക്കുന്നത്.

മികച്ച പരിചരണം നല്‍കി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും ഇനി സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍വ്വസജ്ജമാണ്.

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?

കൊച്ചി: സിനിമ കോൺക്ലേവിൽ ജാതി പറഞ്ഞു പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ് ഡിലീറ്റ് ചെയ്ത് നടൻ വിനായകൻ. തെറിവിളികൾ നിറഞ്ഞ പോസ്റ്റ് ഫെയ്സ്ബുക്കിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന് തെളിയിക്കുന്ന മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.

അടൂരിന്റെയും യേശുദാസിന്റെയും പേരെടുത്തു പറഞ്ഞ് അവരുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് വിനായകൻ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

“ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അടൂരിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധതയെയും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മുൻപുയർത്തിയ ആരോപങ്ങളെയും വിനായകൻ വിമർശിക്കുന്നുണ്ട്.

“സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ് എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല; തെറിയെന്ന് പറഞ്ഞാൽ പോരാ പൂരപാട്ടാണ്; വിനായകൻ നന്നാവൂലാ

ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുത്തിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ.

മുൻ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോസ്റ്റ്. തലസ്ഥാനത്ത് നടന്ന സിനിമാ കോൺക്ലേവിൽ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് വിനായകന്റെൻ്റെ പുതിയ പ്രതിഷേധം.

അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ ദേഷ്യത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്.

അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

എന്നാൽ കാമ്പുള്ള വിമർശനവും തിരിച്ചടിക്കുന്നത് വിനായകൻ്റെ കാര്യത്തിൽ ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്.

പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതിൽ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം മോശം ആണ്.

Summary:
Matruyanam, a government initiative, now ensures that financially underprivileged women who rely on public hospitals for childbirth are safely transported home after delivery.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

Related Articles

Popular Categories

spot_imgspot_img