web analytics

മഴ പെയ്തപ്പോൾ ഓടിക്കയറിയതാണ്….ശബരിമലയിൽ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

മഴ പെയ്തപ്പോൾ ഓടിക്കയറിയതാണ്….ശബരിമലയിൽ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

ശബരിമല: ശബരിമല സന്നിധാനത്ത് ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ചിങ്ങമാസ പൂജയ്ക്കായി നട തുറന്ന സമയത്താണ് സോപാനത്തിന് സമീപം ചെരിപ്പിട്ട് ഇയാൾ എത്തിയത്. സംഭവം ശനിയാഴ്ച വൈകിട്ട് 8.45-ഓടെയാണ് നടന്നത്.

മഴ പെയ്തതിനാൽ ചെരിപ്പ് ധരിച്ച് ഓടിക്കയറുകയായിരുന്നു എന്നും, അഴിച്ചുമാറ്റാൻ മറന്നുപോയെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.

അയ്യപ്പഭക്തരിൽ ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷ്നെ ക്യാപിലേക്ക് തിരികെ അയച്ചു.

സംഭവം അറിയാതെ നടന്നതാണെങ്കിലും, പൊലീസ് വിഭാഗം വിഷയം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ഉത്തരവിട്ടതായി ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു.

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്ക സർക്കാർ

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി ശ്രീലങ്ക സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ദീർഘകാലത്തെ തീർത്ഥാടക ബന്ധം പരിഗണിച്ചാണ് ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

ഓരോ വർഷവും 15,000-ത്തിലധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെന്ന് വിവരങ്ങൾ പറയുന്നു.

‘ഇന്ത്യയിലെ കേരളത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി നിരവധി ശ്രീലങ്കൻ തീർത്ഥാടകർ ദർശനം നടത്തുന്നു,’ എന്നും സർക്കാർ വ്യക്തമാക്കുന്നു.

ഇതിനിടെ, ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിന്റ് വരെ താൽക്കാലിക പന്തൽ നിർമ്മിക്കാൻ തീരുമാനമായി.

ശരംകുത്തി ആൽമരം മുതൽ താഴോട്ട് നടപ്പന്തൽ യു-ടേൺ വരെ പന്തൽ ഒരുക്കും. രണ്ട് സ്ഥലങ്ങളിലായി ഏകദേശം ഒന്നര കിലോമീറ്റർ നീളമുണ്ടാകും. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡാണ് ഈ പന്തൽ നിർമ്മിക്കുന്നത്.

അങ്കമാലി-ശബരിമല റെയിൽപാത; വീണ്ടും പ്രതീക്ഷ; ഇത്തവണ ഉറപ്പെന്ന് മന്ത്രി
ന്യൂഡൽഹി: വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ.

ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ശബരി പാത തീരുമാനമായത്.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.

എത്രയും പെട്ടെന്ന് റെയിൽ പാത പൂർത്തീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയിൽപാതയ്ക്കാണ് ഇപ്പോൾ സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.

രണ്ടാമതായി റെയിൽവേയുടെ തന്നെ മൂന്നും നാലും പാതകൾ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്.അതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.

മലയാളികൾ ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതിൽ കേരള സർക്കാരിനു അഭിമാനമുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

A police officer was removed from duty at Sabarimala after being spotted wearing shoes near the sopanam during Chingam month puja. The incident sparked controversy, and ADGP S. Sreejith has ordered an inquiry.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത പാടിത്തീർക്കാൻ മനോഹരമായ...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

കാൻസറിനോട് പടവെട്ടി മംമ്ത

കാൻസറിനോട് പടവെട്ടി മംമ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലമായി ഇടംനേടിയ നടിയാണ് മംമ്ത...

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച്...

പാറമടയിൽ അരയ്ക്കു താഴേക്കുള്ള മൃതദേഹ​ ഭാ​ഗം

അങ്കമാലിയിലെ പാറമടയിൽ അരയ്ക്കു താഴേക്കുള്ള മൃതദേഹ​ ഭാ​ഗം അങ്കമാലി: വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടക്കുന്ന...

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ...

Related Articles

Popular Categories

spot_imgspot_img