എല്ലാത്തിനും പിന്നിൽ ഡയമണ്ട് മണി എന്ന റിട്ടയേർഡ് കള്ളക്കടത്തുകാരനൊ? ചെന്നൈക്ക് പോയവർ വെറുംകയ്യോടെ മടങ്ങുമോ?
തിരുവനന്തപുരം: ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി.
സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഡി മണി (ഡയമണ്ട് മണി) എന്നറിയപ്പെടുന്ന ദിണ്ടിഗൽ സ്വദേശി ബാലമുരുകനാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും വ്യവസായി മൊഴി നൽകി.
വിഗ്രഹങ്ങൾ കടത്തുന്നതിനായി ഈ സംഘം ഇപ്പോഴും പണവുമായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യവസായി പറഞ്ഞു.
കേരളത്തിൽ നിന്ന് ഏകദേശം 1000 കോടി രൂപയുടെ സ്വത്തുക്കളാണ് ഡി മണിയും സംഘവും ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്്‌റ വിലയിരുത്തൽ.
സ്വർണം ഉരുക്കുന്നതിനേക്കാൾ വൻതോതിൽ പഞ്ചലോഹ വിഗ്രഹ കടത്താണ് ശബരിമലയിൽ നടന്നതെന്നും മൊഴിയിൽ പറയുന്നു.
2019-20 കാലയളവിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയതായും ഇവ വാങ്ങിയത് ഡി മണിയാണെന്നും വ്യവസായി വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് വിഗ്രഹങ്ങൾ കൈമാറിയതെന്നും മൊഴിയിലുണ്ട്.
2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട പണക്കൈമാറ്റം നടന്നതെന്നും ഡി മണി, ഉണ്ണികൃഷ്ണൻ പോറ്റി,
ഉന്നതൻ എന്നിവർ മാത്രമാണ് അന്ന് ഉണ്ടായിരുന്നതെന്നും വ്യവസായി പറഞ്ഞു. എന്നാൽ, ഈ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
എന്നാൽ ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്ടമായതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മൊഴി സത്യമാണെങ്കിൽ തട്ടിപ്പ് സംഘം പറ്റിക്കപ്പെട്ടതാവാം എന്നാണ് വിലയിരുത്തൽ.
മൊഴി നല്‍കാന്‍ ഡി മണി സന്നദ്ധത പ്രകടിപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്താനായി ചെന്നൈയിലേക്ക് തിരിച്ചു.
ദുരൂഹതകള്‍ നിറഞ്ഞ ഡി മണി എന്നത് തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ സ്വദേശിയായ ബാലമുരുകനാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
‘ഡയമണ്ട് മണി’ എന്നതിന്റെ ചുരുക്കപ്പേരാണ് ഡി മണി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ നിലവില്‍ സ്വന്തം നാട്ടില്‍ കച്ചവടം നടത്തി വരികയാണ്.
ഇയാളുടെ പഴയകാല ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം.
English Summary
A Gulf-based businessman has claimed that, apart from Sabarimala, idols from the Padmanabhaswamy Temple were also targeted by an international gold and antique smuggling racket. The investigation team confirmed that the accused ‘D Money’ is Balamurugan from Dindigul, allegedly linked to associates of former Tamil Nadu Chief Minister Jayalalithaa. The businessman alleged large-scale panchaloha idol smuggling worth nearly ₹1000 crore, with transactions taking place in 2019–20. Investigators are currently verifying the credibility of these claims, as no official loss of idols has been confirmed so far.
sabarimala-padmanabhaswamy-idol-smuggling-d-money-allegation
Sabarimala, Padmanabhaswamy Temple, Idol Smuggling, Gold Smuggling, D Money, Balamurugan, Panchaloha Idols, Kerala, Tamil Nadu, Investigation









