web analytics

ശബരിമലയിലേത് മാത്രമല്ല, വർഷാവർഷം വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് ആയിരത്തിലധികം വിഗ്രഹങ്ങൾ

ശബരിമലയിലേത് മാത്രമല്ല, വർഷാവർഷം വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് ആയിരത്തിലധികം വിഗ്രഹങ്ങൾ

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക പ്രതിമകളിലെ സ്വർണപ്പാളികളും മറ്റ് അമൂല്യ ഘടകങ്ങളും നീക്കംചെയ്ത സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

ശബരിമലയിലെ വിലമതിക്കാനാവാത്ത വസ്തുക്കൾ അന്താരാഷ്ട്ര വിഗ്രഹ കള്ളക്കടത്ത് സംഘങ്ങളുടെ കയ്യിലെത്തിയോയെന്ന ആശങ്ക ഹൈക്കോടതിയും വ്യക്തമാക്കി.

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള കള്ളക്കടത്ത് സാധനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഹിന്ദു ആരാധന വിഗ്രഹങ്ങൾ. 

കണക്കുകൾ പ്രകാരം, ഓരോ വർഷവും ആയിരത്തിലധികം വിഗ്രഹങ്ങളാണ് രാജ്യത്തുനിന്നും വിദേശരാജ്യങ്ങളിലേക്ക് രഹസ്യമായി കയറ്റുമതി ചെയ്യുന്നത്.

അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകൾ വ്യാവസായിക രീതിയിലാണ് പ്രവർത്തിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങളും മറ്റു അമൂല്യ വസ്തുക്കളും മോഷ്ടിച്ച് അമേരിക്കയുൾപ്പെടെ പാശ്ചാത്യരാജ്യങ്ങളിലേക്ക് കടത്തുന്നുവെന്നാണ് അമേരിക്കൻ സാമ്പത്തിക മാധ്യമമായ ബ്ലൂംബെർഗ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

 കയ്യേറ്റം ചെയ്ത വിഗ്രഹങ്ങൾ പിന്നീട് ആർട്ട് ഗാലറികൾ, സ്വകാര്യ ശേഖരങ്ങൾ, മ്യൂസിയങ്ങൾ എന്നീ ഇടങ്ങളിലാണ് വൻ തുകയ്ക്ക് വിൽക്കുന്നത്.

ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ സുഭാഷ് കപൂറിനുവേണ്ടിയാണ് പ്രധാനമായും ഈ തസ്‌കര സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണങ്ങൾ തെളിയിക്കുന്നു.

 ഇന്ത്യയിൽ നിന്നു കപ്പൽ മാർഗം സിംഗപ്പൂർ വഴി അമേരിക്കയിലെത്തിക്കുകയാണ് പ്രധാന മാർഗം. 

സുഭാഷ് കപൂറിന്റെ ഉടമസ്ഥതയിലുള്ള നിംബസ് എക്സ്പോർട്ട് കമ്പനിയുടെ കണ്ടെയ്‌നറിൽ നിറച്ച കള്ളക്കടത്ത് വിഗ്രഹങ്ങൾ യുഎസ് കസ്റ്റംസ് പിടികൂടിയതോടെ വൻ ശൃംഖല പുറത്തുവന്നു.

15 ടണ്ണിലധികം ഭാരമുള്ള വിഗ്രഹങ്ങൾ വരെ പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. കപൂറിന്റെ കൈവശം നിന്ന ഹാർഡ് ഡിസ്കിൽ നിന്നും ഓരോ വിഗ്രഹത്തിന്റെയും ചരിത്രവും വിലവിവരങ്ങളും ലഭിച്ചിരുന്നു. 

2011-ൽ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ഇയാളെ അറസ്റ്റ് ചെയ്തു, ഇപ്പോൾ ജയിലിലാണ്.

ഇയാളുടെ ഗോഡൗണുകളിൽ നിന്ന് കണ്ടെത്തിയ വിലമതിക്കാനാവാത്ത പ്രതിമകൾക്കും പുരാവസ്തുക്കൾക്കും 100 മില്ല്യൺ ഡോളറിലധികം—ഏകദേശം 80,000 കോടി രൂപ—മൂല്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 

പ്രത്യേകിച്ച് നടരാജ വിഗ്രഹങ്ങൾക്കാണ് വിദേശ മാർക്കറ്റിൽ വൻ ആവശ്യകതയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary

The controversy over the missing gold plates from the Dwarapalaka idols at Sabarimala has triggered major political tremors in Kerala. The High Court has expressed concern that priceless temple artifacts may have reached international idol-smuggling syndicates.

India’s Hindu temple idols are among the most trafficked antiquities in the world, with over a thousand idols smuggled abroad every year. According to a Bloomberg investigative report, highly organized smuggling networks steal idols from neglected South Indian temples and ship them to the U.S. and other Western countries. These idols are then sold for huge sums to museums, private collectors and art galleries.

A key figure linked to this network is U.S. citizen Subhash Kapoor, who allegedly operated a large trafficking ring. Smuggled idols were shipped from India to America via Singapore. A U.S. Customs raid on a container belonging to his Nimbus Export company uncovered idols weighing over 15 tons. His seized hard drive contained catalogue-like details of each artifact.

Kapoor was arrested in 2011 by U.S. Homeland Security and remains in prison. Artifacts recovered from his warehouses are valued at over 100 million dollars (around ₹80,000 crore). Nataraja idols, in particular, have extremely high demand in the international black market.

sabarimala-idol-theft-international-smuggling

Sabarimala, idol smuggling, Subhash Kapoor, Bloomberg report, Kerala politics, temple theft, antiquities trafficking

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img