ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരുടെ മൊഴിയെടുത്തു. കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ക്ഷേത്രത്തിലെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും, പാളികളുടെ അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി രാജീവർ നേരത്തെ മൊഴി നൽകിയിരുന്നു.
ബോർഡിന്റെ അപേക്ഷ പ്രകാരമാണ് അനുമതിയും ദേവന്റെ അനുജ്ഞയും നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാമെന്നതാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്ന് തന്ത്രി എസ്ഐടിയെ അറിയിച്ചു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട്, “ദൈവതുല്യരായിട്ട് എത്ര പേരുണ്ട്, അത് എനിക്ക് എങ്ങനെ അറിയാം” എന്നായിരുന്നു രാജീവറുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും നേരത്തെ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിട്ടുണ്ട്.
കള്ളപ്പണം തടയൽ നിയമം (PMLA) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.
പോലീസ് നടത്തിയ മുൻ അന്വേഷണത്തിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ തുടർച്ചയായാണ് കേന്ദ്ര ഏജൻസിയായ ഇഡി രംഗത്തെത്തിയത്.
സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കള്ളപ്പണ സ്രോതസ്സുകളും കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായി ചോദ്യം ചെയ്യുന്നു.
ചോദ്യം ചെയ്യൽ അറസ്റ്റിലേക്കു നീങ്ങുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സൂചിപ്പിച്ച ‘ദൈവതുല്യൻ’ തന്ത്രിയാണോ എന്ന ചോദ്യവും അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും എസ്‌ഐടി പരിശോധിക്കുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ തന്ത്രിയുടെ സഹായിയായി എത്തിയതായാണ് കണ്ടെത്തൽ. സ്പോൺസർഷിപ്പ് ഇടപാടുകൾ പിന്നീട് സ്വർണക്കൊള്ളയായി മാറിയെന്നും, പാളികളിൽ സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയതുമാണ് കേസിലെ പ്രധാന ആരോപണം.
കഴിഞ്ഞ നവംബറിലും തന്ത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും, പാളികളുടെ അറ്റകുറ്റപ്പണിക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠരര്‍ രാജീവർ മുൻപ് മൊഴി നൽകിയിരുന്നു.
ബോർഡ് അപേക്ഷിച്ചതിനെ തുടർന്നാണ് അനുമതിയും ഭഗവാന്റെ അനുഗ്രഹവും നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണ അങ്കിയുടെ നിറം മങ്ങിയതിനാൽ നവീകരണം അനുവദിച്ചതായും രാജീവർ എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട്, “ദൈവതുല്യരായ എത്ര പേരുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം?” എന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.
തന്ത്രി കണ്ഠര് മോഹനരും നേരത്തെ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു.
കൊച്ചി യൂണിറ്റിൽ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്താണ് അന്വേഷണം, കള്ളപ്പണം തടയൽ നിയമം (PMLA) പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്രൈംബ്രാഞ്ച് പ്രതിചേർത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്.
എ. പത്മകുമാർ, എൻ. വാസു, ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരാണ് പ്രതിപ്പട്ടികയിൽ. അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്–ചെലവ് കണക്ക് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം വിളിച്ചു.
ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. സ്പോൺസർമാരിൽ പലരും ഇതുവരെ പണം നൽകിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
സർക്കാരിന്റെയോ തിരുവിതാംകൂർ ദേവസ്വത്തിന്റെയോ ഒരു പൈസയും ചെലവാക്കില്ലെന്ന് ഉറപ്പുനൽകിയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെങ്കിലും, സ്പോൺസർമാരിൽ നിന്ന് പണം ഇനിയും ലഭിക്കാനുണ്ടെന്ന് ബോർഡ് അറിയിച്ചു.
സംഗമത്തിന്റെ ചുമതലയുണ്ടായിരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രെച്ചർ ആൻഡ് കൺസ്ട്രക്ഷനും കരാർ നൽകിയിരുന്ന ഊരാളുങ്കൽ സൊസൈറ്റിയും ഇതുവരെ കണക്ക് സമർപ്പിച്ചിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.
ഈ മാസം തന്നെ മുഴുവൻ കണക്ക് സമർപ്പിക്കുമെന്നും, ഹൈക്കോടതിയിൽ നിന്ന് വീണ്ടും വിമർശനത്തിന് ഇടവരുത്തില്ലെന്നും ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
സെപ്റ്റംബർ 20നായിരുന്നു ആഗോള അയ്യപ്പ സംഗമം നടന്നത്. 45 ദിവസത്തിനകം കണക്ക് സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
English Summary
The Special Investigation Team (SIT) recorded the statement of Sabarimala Tantri Kandar Rajeevar in the gold theft case. He reiterated that the Devaswom Board is responsible for temple assets and that permission was granted only for renovation due to fading of the ‘golden anki’ on the Dwarapalaka idol. Meanwhile, the Enforcement Directorate has registered an ECIR under the PMLA to probe financial irregularities linked to the alleged gold theft.
sabarimala-gold-theft-sit-records-tantri-statement-ed-probe
Sabarimala, gold theft, SIT investigation, Kandar Rajeevar, Devaswom Board, Enforcement Directorate, PMLA, Kerala news









