web analytics

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരാകാൻ സാധ്യത.

മുൻ പ്രസിഡന്റ് കൂടിയുമായിരുന്ന ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീളുന്നത്. അറസ്റ്റ് നടക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റിനെ ഹൈക്കോടതി ചൊവ്വാഴ്ച വരെ തടഞ്ഞിട്ടുണ്ട്.

അതേസമയം, ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി ആവശ്യമായ സാമ്പിളുകൾ മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം അന്വേഷണ സംഘം ശേഖരിക്കും.

ഇതിനിടയിൽ, സ്വർണക്കൊളള വിവാദത്തിന്റെ ചൂടിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേൽക്കുന്നത്.

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രസിഡന്റായും മുൻമന്ത്രി കെ. രാജു അംഗമായും ഇന്ന് രാവിലെ 11.30-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് പുതുക്കിയ ഭരണസമിതിയുടെ കാലാവധി.

വിവാദങ്ങൾക്കെിടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ പിഎസ്. പ്രശാന്തും അംഗം എ. അജികുമാറും യാത്രയയപ്പ് ചടങ്ങ് പോലും ഒഴിവാക്കി.

English Summary

Former Travancore Devaswom Board president A. Padmakumar is likely to appear before the Special Investigation Team today in connection with the Sabarimala gold plating theft case. The probe intensified after the arrest of former president and Devaswom Commissioner N. Vasu, and Padmakumar may also face arrest. The High Court has stayed the arrest of former board secretary S. Jayasree until Tuesday.

The SIT will collect samples for scientific examination of the Sabarimala sanctum’s gold plating the day after tomorrow.

Meanwhile, amid the ongoing controversy, the new Travancore Devaswom Board governing body will take charge today, with former Chief Secretary K. Jayakumar as president and former minister K. Raju as member. Outgoing members P. S. Prasanth and A. Ajikumar left office without a formal farewell event.

sabarimala-gold-theft-probe-padmakumar-sit

Sabarimala, Gold Theft Case, Travancore Devaswom Board, Padmakumar, N Vasu, Kerala High Court, SIT Investigation, TDB Governance

spot_imgspot_img
spot_imgspot_img

Latest news

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

Other news

പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം: ഏഴ് മരണം; 27 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന ഭീകരകരമായ സ്‌ഫോടനത്തിൽ ഏഴ്...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img