web analytics

പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ സർക്കാർ സംവിധാനത്തെയും പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി.

സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ ആദ്യം നൽകിയതത് ദേവസ്വം ബോർഡിലേക്കോ അതിലെ ഉദ്യോഗസ്ഥർക്കോ അല്ല, നേരിട്ട് സർക്കാരിനാണെന്ന് പത്മകുമാർ മൊഴിയിൽ വ്യക്തമാക്കുന്നു.

ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് പിന്നീട് ബോർഡിലേക്ക് കൈമാറിയതെന്നും, അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയാതെ അപേക്ഷ ബോർഡിലേക്ക് എത്തില്ലെന്നും അദ്ദേഹം പറയുന്നു.

അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബോർഡ് ഭരണസമിതി തുടർനടപടികൾ സ്വീകരിച്ചതെന്നും, ഫയൽ നീക്കം നടത്തിയത് ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ വ്യക്തമാക്കി.

ഉത്തരവിൽ “സർക്കാർ അനുമതിയോടെയാണ്” നടപടി സ്വീകരിച്ചതെന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറുന്നതിൽ സർക്കാർ ഇടപെടലുണ്ടായിരുന്നോയെന്ന് ഇപ്പോൾ അന്വേഷണമുണ്ട്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടീസ് നൽകുകയാണ് തീരുമാനം.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുൻമന്ത്രിയുമായി പരിചയം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. സ്വർണക്കവർച്ചയെക്കുറിച്ചുള്ള അറിവിന്റെ പരിധിയും മന്ത്രിയുടെ പങ്കും എസ്ഐടി പരിശോധനയിൽ ഉൾപ്പെടുത്തും.

സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ മൊഴിയിൽ വ്യക്തമാക്കുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതിൽ സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് മുൻമന്ത്രിയായ കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്.

പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളി സുരേന്ദ്രന് നോട്ടിസ് നൽകാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പരിചയം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്വർണക്കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമാണോ മുൻമന്ത്രി ചെയ്തതെന്ന് എസ്ഐടി പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY

In the Sabarimala gold plating scam, arrested former Devaswom Board president A. Padmakumar has given a statement that puts the government under pressure. He claimed that the application submitted by Unnikrishnan Potty for taking the gold sheets for repair was first given directly to the government—not to the Devaswom Board.

Padmakumar stated that the application was forwarded to the board through the then Devaswom Minister Kadakampally Surendran’s office, implying the minister and officials were aware of it. Based on this application, the board proceeded with further actions. He also asserted that the official order mentioned government approval.

Following his statement, the SIT will question former minister Kadakampally Surendran to determine whether the government had any role or prior knowledge about handing over the gold sheets. The SIT plans to issue a notice after Padmakumar’s further custodial interrogation.

sabarimala-gold-scam-padmakumar-statement-govt-role

Sabarimala, GoldScam, Padmakumar, KadakampallySurendran, DevaswomBoard, KeralaNews, SIT, Corruption

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ∙ മാവേലിക്കര...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

Related Articles

Popular Categories

spot_imgspot_img