web analytics

ശബരിമലയിൽ ഇനി ഉത്സവ നാളുകൾ; ക്ഷേത്ര നട നാളെ തുറക്കും, കൊടിയേറ്റ് ഏപ്രിൽ രണ്ടിന്

ശബരിമല: ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട വീണ്ടും തുറക്കും.

ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.

11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും.11-ന് രാവിലെ ഒന്‍പതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത് നടക്കുക. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ദര്‍ശനമില്ല. 11 മണിക്കാണ് ആറാട്ട്.

തുടര്‍ന്ന് പമ്പാഗണപതിക്ഷേത്രത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചിരുത്തിയ ശേഷം വൈകീട്ട് നാലോടെ സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ശബരിമല ഉത്സവം കൊടിയിറങ്ങും. രാത്രി 10-ന് നട അടയ്‌ക്കും.

12-ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് ആണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു; ദുരന്തം കൂട്ടുകാർക്കൊപ്പം കടവിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെ

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു....

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പമിരുന്നു അശ്ലീല വീഡിയോകൾ കണ്ടു യുവതി ! ഒടുവിൽ സംഭവിച്ചത്…..

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ...

വിസില്‍ മുഴങ്ങി; രാഷ്ട്രീയ അരങ്ങേറ്റത്തിന് തയ്യാറായി വിജയ് ; നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഈ ചിഹ്നത്തില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഈ ചിഹ്നത്തില്‍ മത്സരിക്കും വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ...

Related Articles

Popular Categories

spot_imgspot_img