ഒന്നിനു പുറകെ ഒന്നായി തൊടുത്തു വിട്ടത് 450 ഡ്രോണുകളും 30 മിസൈലുകളും; വൈദ്യുതി വിതരണ കേന്ദ്രം തകർന്നു; യുക്രെയ്നിൽ വൻ റഷ്യൻ ആക്രമണം
കീവ്: യുക്രെയ്നിൽ റഷ്യ വൻ ആക്രമണം നടത്തി. ഒഡേസയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പ്രധാന വൈദ്യുതി വിതരണ കേന്ദ്രം തകർന്നു.
ഇതിന്റെ ഫലമായി ഒഡേസയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി വീടുകളിൽ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു.
450 ഡ്രോണുകളും 30 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.
തെക്കന്‍ പ്രദേശങ്ങളിലെയും ഒഡേസയിലെയും ഊര്‍ജ സംവിധാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ടെലഗ്രാമിലൂടെ വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് ഏഴ് മേഖലകളിലായി ആയിരത്തിലധികം വീടുകളില്‍ വൈദ്യുതി തടസ്സം നേരിട്ടതായും സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഒഡേസയിൽ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിതെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ പ്രതികരിച്ചു.
ആക്രമണത്തെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
English Summary
Russia launched a massive attack on Ukraine, targeting energy infrastructure in Odesa. A drone strike destroyed a key power supply facility, causing widespread electricity outages in Odesa and surrounding areas. Ukrainian President Volodymyr Zelenskyy said Russia used 450 drones and 30 missiles, primarily aiming at southern regions and energy systems. Prime Minister Yulia Svyrydenko described it as one of the largest attacks on Odesa since the war began, adding that electricity and water supplies were disrupted and emergency measures are underway.
russia-massive-attack-odesa-power-outage
Ukraine war, Russia attack, Odesa, drone attack, missile strike, power outage, Zelenskyy, Ukraine energy infrastructure









