‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനനനിരക്കിൽ ഉണ്ടാകുന്ന ഭീകരമായ കുറവ് പരിഹരിക്കുന്നതിന്റ ഭാഗമായാണ് പുതിയ നടപടി. Russia is about to form a ‘Ministry of Sex’ to raise the population
സെക്സ് മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് മിറർ റിപ്പോർട്ട് ചെയ്തു.
ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികൾ സ്വീകരിക്കണമെന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജോലിക്കിടയിലെ വിശ്രമവേളകളിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു.
പ്രധാന നിർദേശങ്ങള്‍ ഇങ്ങനെ:
പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിൾ (4395 രൂപ) ധനസഹായം നൽകും.
വിവാഹദിനം രാത്രി ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ (23,122 രൂപ) നൽകുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
രാത്രി 10 മുതൽ പുലർച്ചെ 2 വരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണം.
ചെല്യാബിൻസ്കിൽ ആദ്യ കുട്ടിയുണ്ടാകുമ്പോൾ 8500 യൂറോയാണ് (9,18,782 രൂപ) ലഭിക്കുക.
കുട്ടികളെ വളർത്തുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്ന വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ശമ്പളം നൽകുന്നതും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത് അവരുടെ പെൻഷൻ കണക്കുകളിൽ ഉൾപ്പെടുത്താം.
ഖബാറോവ്‌സ്കിൽ 18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്കു കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97,282 രൂപ) ലഭിക്കും.
പ്രാദേശിക തലത്തിൽ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നൽകാനും പദ്ധതികളുണ്ട്.