ആർഎസ്എസ് നേതാവ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തലശേരി അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരൻ എന്നാണ് കോടതി വിധിച്ചത്. 13 പ്രതികളെയും വെറുതെ വിട്ടു.
2005 മാർച്ച് പത്തിന് ആണ് അശ്വനികുമാർ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോൾ ഇരിട്ടിയിൽ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ ജീപ്പിലും എത്തിയാണ് കൊല നടത്തിയത്. വാളുകൊണ്ടു വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഒന്നുമുതൽ ഒൻപതുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയത്. 10 മുതൽ 13 വരെ പ്രതികൾക്കെതിരേ ഗൂഢാലോചന കുറ്റവും 13, 14 പ്രതികൾക്കെതിരേ ബോംബ് എത്തിച്ചുനൽകിയതുൾപ്പെടെയുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മാവില വീട്ടിൽ ലക്ഷ്മണൻറെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
English summary : RSS leader Punnad Aswani kumar’s murder case ; only Mashrukh ,a native of Chavassery ,committed the crime ; 13 accused were acquitted