നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്നും ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈവർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌. കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും.

പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Read Also: മൈക്കും ക്യാമറകളും മറന്ന് കെ സുധാകരൻ , പ്രതിപക്ഷ നേതാവിനെതിരെ തെറിയഭിഷേകം ; വീഡിയോ വൈറൽ

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി...

ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്

കോതമംഗലം: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ മർദിച്ച് സെക്യൂരിറ്റി ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായി പരാതി. വിവാഹ...

കഴുത്തറുത്ത് കസേരയിൽ ഇരിക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം; സംഭവം കോഴിക്കോട്

കോഴിക്കോട്: വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിലാണ്...

വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

Related Articles

Popular Categories

spot_imgspot_img