മരിച്ച അമ്മയുടെ അക്കൗണ്ടിൽ എത്തിയത് 1.13 ലക്ഷം കോടി രൂപ….!
ഗ്രേറ്റർ നോയിഡ: മരിച്ച അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 1.13 ലക്ഷം കോടി രൂപയിലധികം പണമെത്തിയത് 19 കാരനായ മകനെ ഞെട്ടിച്ചു.
സംഭവം ഗ്രേറ്റർ നോയിഡയിലെ ഡാൻകൗറിലെയാണ് നടന്നത്.ഏകദേശം രണ്ടു മാസം മുമ്പ് ഗായത്രി ദേവി മരണപ്പെട്ടു. എന്നാൽ അവരുടെ ബാങ്ക് അക്കൗണ്ട് ഇപ്പോഴും 19 വയസ്സുള്ള മകൻ ദീപക് ഉപയോഗിച്ചുവരികയായിരുന്നു.
മരിച്ച ഗായത്രി ദേവിയുടെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്കാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ വിശ്വാസിക്കാനാവാത്ത വിധത്തിൽ വലിയൊരു തുക ക്രെഡിറ്റ് ചെയ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ₹10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ. ആണ് എത്തിയത്.
അടുത്ത ദിവസം രാവിലെ ദീപക് ബാങ്ക് ശാഖയിലേക്ക് പോയി ഇക്കാര്യം അറിയിക്കുകയും ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് പരിശോധിച്ച് അത് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു
. പിന്നീട് ബാങ്ക് അധികൃതർ ഇത് ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
ഇത് ഒരു സാങ്കേതിക പിശകാണോ, ബാങ്കിന്റെ ആന്തരിക തെറ്റാണോ, അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽക്കായി കൃത്രിമമായി നടത്തിയ ഇടപാടാണോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.