മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം; റോയൽ എൻഫീൽഡ് മെക്കാനിക്ക് പരമ്പരയിലെ ഇളമുറക്കാരിയായി ദിയ ജോസഫ്

ആദ്യകാലത്ത് ആൺകുട്ടികളുടെ കുത്തകയായിരുന്നു ബുള്ളറ്റ് എങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്കിടയിലും ബുള്ളറ്റ് പ്രേമികൾ ധാരാളമാണ്. ബുള്ളറ്റിൽ പറപറക്കാറുണ്ടെങ്കിലും അതിന്റെ മെക്കാനിക് ജോലികൾ ചെയ്യുന്ന എത്ര പെൺകുട്ടികൾ ഉണ്ടാകും. എന്നാൽ കോട്ടയം സ്വദേശിയായ ദിയ ജോസഫ് എന്ന 21കാരിയുടെ ബുള്ളറ്റ് പ്രേമം കൊണ്ടെത്തിച്ചത് എൻഫീൽഡ് കമ്പനിയിലാണ്. റോയൽ എൻഫീൽഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്ക് എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ് ദിയക്ക്.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ദിയയ്ക്ക് നേരിട്ട് ജോലി ഓഫർ ചെയ്യുകയായിരുന്നു റോയൽ എൻഫീൽഡ്.അച്ഛൻ മെക്കാനിക്ക് ആയതുകൊണ്ടുതന്നെ ഓർമവെച്ച കാലം മുതൽ കേട്ടു ശീലിച്ചത് ബുള്ളറ്റുകളുടെ ശബ്ദമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിയയെ ഇരുചക്ര വാഹനങ്ങളുടെ തകരാറുകൾ എഴുതിയെടുക്കാൻ അച്ഛൻ പഠിപ്പിച്ചത്. അച്ഛന്റെ ജോലിയിൽ താത്പര്യം തോന്നിയതോടെ പതിയെ പണികൾ പഠിച്ചുതുടങ്ങി. ചെറിയ വയറിങ് പണികളിൽ തുടങ്ങി വലിയ തകരാറുകൾ വരെ അനായാസം നന്നാക്കിയെടുക്കാൻ ദിയ പഠിച്ചു.

ബുള്ളറ്റ് ഓടിക്കുക എന്നതിലുപരി ഓടിക്കുന്ന വാഹനം സ്വന്തമായി നന്നാക്കാൻ അറിയുക എന്നതായിരുന്നു ദിയയുടെ ആഗ്രഹം. പിറന്നാൾ സമ്മാനമായി അച്ഛൻ തണ്ടർബേർഡ് 350 വാങ്ങികൊടുത്തതോടെ അതിലാണ് യാത്ര. ചെറുപ്രായത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ച ദിയയ്ക്ക് ബുള്ളറ്റുകളെ സ്നേഹിക്കാൻ പ്രചോദനമായത് അച്ഛൻ തന്നെയാണ്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം ചെന്നൈയിലെ റോയൽ എൻഫീൽഡിലെ ഫാക്ടറിയിൽ ജോലിയില്‍ കയറാനാണ് ദിയയുടെ തീരുമാനം. അവധിക്കാല സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അച്ഛനിൽ നിന്ന് ബുള്ളറ്റ് മെക്കാനിക്കിൽ അഗ്രഗണ്യയാകാനുള്ള തയ്യാറെടുപ്പിലാണ് ദിയ.

 

Read Also: സൂപ്പർ കാർ പറപറത്തും സൂപ്പർ അമ്മൂമ്മ; എഴുപത്തിരണ്ടാം വയസ്സിൽ സോഷ്യൽ മീഡിയയിൽ സ്റ്റാറായി രാധാമണിയമ്മ

 

 

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

കെഎസ്ആർടിസിക്ക് 103.10 കോടി

തിരുവനന്തപുരം: സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

‘സൊമാറ്റോ’ യ്ക്ക് പുതിയ പേര്; നിർണായക തീരുമാനവുമായി കമ്പനി, ലോഗോ പുറത്ത്

ഹരിയാന: പേരുമാറ്റത്തിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ പേര്...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

കെഎസ്ആർടിസി ബസിന്റെ വയറിംഗ് കിറ്റുകൾ നശിപ്പിച്ചു; രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ

കൊട്ടാരക്കര: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img