web analytics

അറേബ്യൻ മൈതാനത്ത് കണ്ണീരൊഴുക്കി റൊണാൾഡോ; അല്‍ നസറിന് സഡൻ ഡത്ത്; കിങ്‌സ് കപ്പില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍

ജിദ്ദ: കിങ്‌സ് കപ്പില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്മാര്‍. കലാശപ്പോരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിങ്‌സ് കപ്പില്‍ മുത്തമിട്ടത്.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സഡന്‍ ഡെത്തിലാണ് റൊണാള്‍ഡോയും സംഘവും അടിയറവ് പറഞ്ഞത്.
2023-24 സീസണ്‍ ഒരു കിരീടം പോലുമില്ലാതെ റൊണാള്‍ഡോയ്ക്കും അല്‍ നസറിനും അവസാനിപ്പിക്കേണ്ടി വന്നു. മത്സരശേഷം കരഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ കളം വിട്ടത്.. 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആയിരുന്നു അല്‍ ഹിലാലിന്റെ ജയം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇതോടെയാണ് ഫൈനല്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ മുന്നിലെത്തിച്ചപ്പോള്‍ ഐമന്‍ യഹ്യയിലൂടെ 88-ാം മിനുറ്റിലാണ് അല്‍ നസര്‍ സമനില പിടിച്ചത്. ഗോളി ബോണോയുടെ മികവിലാണ് അല്‍ ഹിലാല്‍ വിജയത്തേരിലേറിയത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറിനായി കിങ്സ് കപ്പ് ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോളുകള്‍ കണ്ടെത്താനായില്ല. ബൈസിക്കിള്‍ കിക്കെടുത്ത ക്രിസ്റ്റ്യാനോടെയുടെ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങി.

തുടര്‍ന്നങ്ങോട്ട് അല്‍ നസ്ര്‍ അവസരങ്ങള്‍ പലതും നഷ്ടമാക്കി. കിരീടം കൈവിട്ടതോടെ വൈകാരികമായാണ് റൊണാള്‍ഡോ സ്റ്റേഡിയം വിട്ടത്. റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അല്‍ ഹിലാല്‍ നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

Related Articles

Popular Categories

spot_imgspot_img