മലപ്പുറം: കെഎസ്എഫ്ഇയുടെ വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാഖാ മാനേജരുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Rolled gold fraud case in ksfe; employee arrested)
221 പവൻ മുക്കുപണ്ടം പണയം വെച്ചാണ് ഒരു കോടിയിലധികം രൂപ ഇയാളടങ്ങുന്ന സംഘം തട്ടിയെടുത്തത്. മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കെഎസ്എഫ്ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികൾ സമാനമായ രീതിയിൽ പല തവണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.