കിംഗും ഹിറ്റ്മാനും പടിയിറങ്ങി; ഇരുവർക്കും രാജകീയ വിടവാങ്ങൽ; ഇനി ടി20യിൽ കളിക്കില്ല

ബാർബഡോസ്: അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്തും കോലിയും. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷം ആദ്യം വിരാട് കോലിയും പിന്നാലെ രോഹിത് ശർമ്മയും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.Rohit and Kohli announce retirement from international T20

അവസാന മത്സരമായിരുന്നെന്ന് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ രോ​ഹിത് ശർമ്മ വ്യക്തമാക്കി. വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങൾ കളിച്ചതെന്നും അദ്ദേ​ഹം പറഞ്ഞു.

അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ലെന്നായിരുന്നു രോഹിത് ശർമ്മയുടെ വാക്കുകൾ. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും രോഹിത് അറിയിച്ചു.

ക്യാപ്റ്റനായി ലോകകപ്പ് ഉയർത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളിൽ ഹാർദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യൻ ടീമിനെ നയിക്കുക.

ഈ ലോകകപ്പിൽ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതിൽ നിർണായക പങ്കുണ്ട് രോഹിത്തിന്. മുന്നിൽ നയിക്കാൻ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളിൽ 257 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് രോഹിത്.

36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലിൽ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയിൽ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല.

ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങൾ കളിച്ച രോഹിത് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.

159 മത്സരങ്ങളിൽ (151 ഇന്നിംഗ്‌സ്) 4231 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് 32.05 ശരാശരിയിൽ 4231 റൺസ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.

പുറത്താവാതെ നേടിയ 121 റൺസാണ് ഉയർന്ന സ്‌കോർ. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികൾ വീതം നേടി. 32 അർധ സെഞ്ചുറിയും രോഹിത് നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തിൽ 79 റൺസ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോലി 4188 റൺസാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റൺസാണ് ഉയർന്ന സ്‌കോർ. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി. 2010ൽ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

Related Articles

Popular Categories

spot_imgspot_img