40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ. പ്രതിയെ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടികൂടിയത്.

എന്നാൽ ഇയാളിൽ നിന്ന് പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു.

ഷിബിന്‍ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു.

ശബരിമല നട നാളെ തുറക്കും

പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ ലാൽ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.

മോദി ഇന്ന് ദുരന്തഭൂമിയിലെത്തും

രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിൽ ഇയാൾ നാല് ദിവസം മുൻപ് സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി എത്തിയിരുന്നു.

ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണ വായ്പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നത്.

തുടർന്നാണ് 40 ലക്ഷവുമായി ഇസാഫ് ജീവനക്കാർ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാർ കാറിലും പ്രതി ബൈക്കിലുമാണ് ബാങ്കിലെത്തിയത്.

തുടർന്ന് പണവുമായി ഒരു ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്ത് ഷിബിൻ ലാൽ എത്തി തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം

ചെറുതോണിയിൽ കൂലിത്തർക്കത്തെ തുടർന്ന് ചുമട്ടുതൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.

ടൗണിലെ ചുമട്ടുതൊഴിലാളി കിഴക്കേക്കണ്ടം പുത്തൻവീട്ടിൽ കൃഷ്ണ (53)നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ പ്രതിയായ ടൗണിലെ മത്സ്യവ്യാപാരി ഗാന്ധിനഗർ സ്വദേശി വെള്ളാപ്പള്ളിൽ സുഭാഷ് (43) നെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ സുഭാഷിന്റെ സഹോദരൻ സുരേഷ് ഒളിവിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൃഷ്ണനെ മീൻ കയറ്റിക്കൊണ്ടുവരുന്ന വാനുമായി പിന്നാലെയെത്തി സുഭാഷ് ഇടിപ്പിക്കുകയായിരുന്നു.

Summary: 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ- Shibin Lal, accused of swindling ₹40 lakh from a private bank employee in Pantheerankavu, has been arrested near Calicut University.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img