web analytics

വീണ്ടും ഹണി ട്രാപ്പ്; യുവാവിനെ മർദ്ദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണി ട്രാപ്പിൽപ്പെടുത്തിയ യുവാവിനെ മർദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച ശേഷം കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ആറു പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം സമർപ്പിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.

107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്.

ഷഹബാസിൻ്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാ‍ർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്നാണ് പൊലീസ് നിഗമനം.

ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

അതേസമയം കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യഹർജികൾ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍ ന്യൂഡൽഹി: സഞ്ജു...

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊച്ചി: സിപിഎം വയനാട് ജില്ലാ...

Related Articles

Popular Categories

spot_imgspot_img