മഴ തുടങ്ങിയതോടെ മഴക്കെടുതികളും തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. തിരുവല്ല ചാലക്കുഴിയിൽ കനത്ത മഴയെ തുടർന്ന് റോഡും പാലവും വെള്ളത്തിനടിയിലായതോടെ വെള്ളക്കെട്ടിലൂടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ട ഗതികേടിൽ ബന്ധുക്കൾ. ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്. പൊതുവെ താഴ്ന്ന പ്രദേശങ്ങളാണ് ചാലക്കുഴി മേഖലയിലേത്. മഴ ചെറുതായി പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.
വ്യാഴാഴ്ചയാണ് ജോസഫ് മാർക്കോസ് മരിച്ചത്. രണ്ട് ദിവസമായി മോർച്ചറിയിലായിരുന്ന മൃതദേഹം സംസ്‌കാരത്തിനെത്തിക്കുന്നതിനായി നാട്ടുകാർ ചേർന്ന് താത്കാലിക പാലം നിർമ്മിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഈ പാലം വെള്ളത്തി;ൽ മുങ്ങി. ഇതോടെയാണ് വെളളക്കെട്ടിലൂടെ മൃതദേഹം എടുത്തുകൊണ്ട് വീട്ടിലെത്തിക്കേണ്ട അവസ്ഥയുണ്ടായത്. എത്രയും പെട്ടെന്ന് വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണു നാട്ടുകാരുടടെ ആവശ്യം.
Read also: ‘ടർബോ’ യുടെ ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു; യൂട്യൂബർക്ക് എതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി