web analytics

അടുത്ത കാലത്തൊന്നും വീക്ഷണം ദിനപത്രം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല; മോഹൻലാലിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന വാർത്തയും തലക്കെട്ടും

എമ്പുരാൻ സിനിമ ഉയർത്തിയ വിവാദം മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. സംഘപരിവാർ ഭീഷണിയ്ക്കു മുന്നിൽ കീഴടങ്ങിയ സൂപ്പർ സ്റ്റാറിനെ വലിച്ചുകീറി ഭിത്തിയില്
ഒട്ടിക്കുന്ന തലക്കെട്ടും വാർത്തയുമായാണ് ഇന്നത്തെ വീക്ഷണം പത്രം പുറത്തിറങ്ങിയത്.

തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, ഒപ്പം മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ പടവും കോൺഗ്രസ് മുഖപത്രത്തിൻ്റെ ഹെഡ് ലൈൻ സ്റ്റോറിയിലുണ്ട്.

അടുത്ത കാലത്തൊന്നും വീക്ഷണംദിനപത്രം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല. ‘കീഴടങ്ങൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. നാല് ദിവസം പ്രദർശിപ്പിച്ച സിനിമയിൽ നിന്ന് 17ഓളം സീനുകൾ വെട്ടിമാറ്റാൻ എമ്പുരാൻ ടീം നിർബന്ധിതരായിരിക്കുകയാണ്.

സംവിധായകൻ പൃഥിരാജിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിനൊടുവിൽ മോഹൻലാലിൻ്റെ കുറ്റസമ്മതം കൂടിയായപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിക്കുമേൽ കരിനിഴൽ കൂടിയായി എന്നാണ് വീക്ഷണം പത്രത്തിൻ്റെ വിമർശനം.

കേന്ദ്ര ഏജൻസിയെ കാണിച്ച് എമ്പുരാൻ്റെ അണിയറക്കാരെ ആകെ വിരട്ടുകയാണ്. നിർമ്മാതാക്കളായ ഗോകുലം ഗോപാലനും ആൻ്റണി പെരുമ്പാവൂരും പരിവാർ ഭീഷണിക്കു മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്നു.

ആൻ്റണി പെരുമ്പാവൂരിനെതിരായ ഇഡി അന്വേഷണം തനിക്കെതിരായ അന്വേഷണമായി മാറുമെന്ന് ഉറപ്പായതുകൊണ്ടാണ് ലാൽ ലേലു അല്ലു മോഡൽ മാപ്പുപറച്ചിൽ നടത്തിയതെന്നുംവീക്ഷണം ആക്ഷേപിക്കുന്നു. പൊതുവിൽ എല്ലാവരും മോഹൻലാലിനോട് കാണിക്കാറുള്ള സൌമനസ്യം തെല്ലുമില്ലാതെയാണ് ഇത്തവണ കോൺഗ്രസ് പത്രത്തിൻ്റെ കടന്നാക്രമണം.

spot_imgspot_img
spot_imgspot_img

Latest news

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

Other news

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ അനുകൂല...

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

ഭർത്താവിനെ കടിച്ചു കീറുന്ന കരടിക്ക് നേരെ കോടാലിയുമായി പാഞ്ഞടുത്ത് വീട്ടമ്മ; സിനിമയല്ല, ഇത് ലിളിയുടെ പോരാട്ടം!

ഭർത്താവിനെ കടിച്ചു കീറുന്ന കരടിക്ക് നേരെ കോടാലിയുമായി പാഞ്ഞടുത്ത് വീട്ടമ്മ; സിനിമയല്ല,...

വിശ്വാസികൾ പ്രാർഥനാനിർഭരമായ പുണ്യമാസത്തിലേക്ക്; വ്രതശുദ്ധിയുടെ റംസാൻ കാലത്തിന് ഇന്ന് തുടക്കം;

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെയും ത്യാഗത്തിന്റെയും പവിത്രമായ ദിനരാത്രങ്ങളിലേക്ക് വിശ്വാസിലോകം ചുവടുവെക്കുന്നു. റംസാൻ വ്രതാരംഭത്തിന്...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴുന്നു’; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് 'പൂട്ടുവീഴുന്നു'; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ ന്യൂഡൽഹി:16 വയസ്സിൽ...

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം കോട്ടയം:വെട്ടിത്തിളയ്ക്കുന്ന...

Related Articles

Popular Categories

spot_imgspot_img