web analytics

ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ഫീസടക്കാൻ പണമില്ല; കേട്ടറിഞ്ഞെത്തിയ പന്ത് കണ്ടറിഞ്ഞ് സഹായിച്ചു

ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ഫീസടക്കാൻ പണമില്ല; കേട്ടറിഞ്ഞെത്തിയ പന്ത് കണ്ടറിഞ്ഞ് സഹായിച്ചു

ബെ​ഗ്ലൂരു: കർണാടകയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ബിരുദ പഠനത്തിനായി സാമ്പത്തിക സഹായം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. കർ‌ണാടകയിലെ ബാഗൽകോട്ട് ജില്ലയിൽനിന്നുള്ള ജ്യോതി കനബുർ മഠിനെയാണ് ബിസിഎ പഠിക്കുന്നതിനായി ചേരുന്നതിന് റിഷഭ് പന്ത് സഹായിച്ചത്.

85 ശതമാനത്തിലേറെ മാർക്ക് നേടിയ ഈ പെൺകുട്ടിക്ക് ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷൻ ഫീസായ 40,000 രൂപ അടയ്ക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഒരു സുഹൃത്ത് വഴി കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞതോടെ പന്ത്ന ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു.

പണം ലഭിച്ചതോടെ പെൺകുട്ടി ജാംഖണ്ഡിയിലെ ബിഎൽഡി കോളജിൽ ബിരുദത്തിനു ചേർന്നു. പെൺകുട്ടിയുടെ ഫീസ് അടച്ചതിനു നന്ദിയുണ്ടെന്ന് കോളജ് അധികൃതർ റിഷഭ് പന്തിന് അയച്ച കത്തിൽ അറിയിച്ചു.

റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയാണ് രജത് കുമാർ. ഇയാൾ കാമുകി മനു കശ്യപിനൊപ്പം(21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്.

എന്നാൽ ഇയാൾക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ്(21) ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിർത്തതിനെത്തുടർന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുപിയിലെ മുസാഫർനഗറിലെ ബുച്ചാ ബസ്തിയിൽ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രജത് കുമാർ ഇപ്പോഴും ഗുരുതാരവസ്ഥയിൽ തുരുകയാണ്.

രജത് കുമാർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങൾ ഇരുവർക്കും വേറെ വിവാഹം ആലോചിച്ചതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങൾ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ടുപോയതിന് പരാതി നൽകി.

2022ൽ ഡൽഹിയിൽ നിന്നു ജന്മ നാടായ റൂർക്കിയിലേക്കു പോകുന്നതിനിടെയാണ് പന്ത് ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. തീപിടിച്ച കാറിൽ നിന്നു ​ഗുരുതര പരിക്കുകളോടെയാണ് പന്തിനെ പുറത്തെടുത്തത്.

‘ഋഷഭ് പന്ത് ജീവിച്ചിരിക്കുന്നത് തന്നെ മാഹാഭാ​ഗ്യമാണ്. അപകടം പറ്റി അദ്ദേഹം എന്റെയടുത്തെത്തുമ്പോൾ വലതു കാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുയായിരുന്നു. കാലിൽ നിറയെ വലതും ചെറുതുമായ മുറിവുകൾ. ചർമത്തിന്റെ മുകൾ ഭാ​ഗം മുഴുവനായും ഇളകി മാറിയിരുന്നു. ​കാറിൽ നിന്നു പുറത്തെടുക്കുമ്പോൾ ​ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറേ നഷ്ടമായിരുന്നു.’

‘കാർ മറിഞ്ഞു തീപിടിച്ചിരുന്നു. ഇത്തരം അപകടങ്ങളിൽ മരിക്കാനുള്ള സാധ്യത വളരെയധികമാണ്. പാക്ഷേ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലായിരുന്നു. അതു രക്ഷയായി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഇനി കളിക്കാൻ കഴിയുമോ എന്നണ് പന്ത് ആദ്യം ചോദിച്ചത്. മകൻ ഇനി എഴുന്നേറ്റ് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ ചോദ്യം.’

‘2023 ജനുവരിയിലാണ് അദ്ദേഹത്തിന്റെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തിയത്. 4 മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മാസങ്ങൾക്കു ശേഷം അദ്ദേഹം ക്രച്ചസിന്റെ സ​ഹായമില്ലാതെ നടന്നു തുടങ്ങി. പന്തിനു ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നത് ഡോക്ടർമാർക്ക് അപ്പോഴും ഉറപ്പു പറയാൻ സാധിച്ചില്ല.’

ENGLISH SUMMARY:

Indian cricketer Rishabh Pant has come forward to financially support a financially challenged girl from Karnataka to pursue her BCA degree.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി; പിടിച്ചെടുത്തത് പൊന്നും വിലയുള്ളവ…

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിലുള്ള വാടക വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img