അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ

കൊച്ചി: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് അധ്യാപകരിൽ നിന്നും ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.

കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
ദുബായിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ലയാളി യുവാവ് മരിച്ചു

ദുബായ്: ദുബായിൽ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. തൃശൂർ വേലൂർ സ്വദേശി ഐസക് പോൾ (29) ആണ് മരിച്ചത്.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ ദുബായ് ജുമൈറ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img