ഇടുക്കി ജില്ലയിൽ മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (Restrictions on tourist spots in Idukki lifted)
ഇടുക്കി ജില്ലയിൽ നിലനിന്നിരുന്ന അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം. ഒൻപത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.
പാലക്കാട് മംഗലം ഡാം തുറന്നു. കോഴിക്കോട് ഉരുൾപൊട്ടി. തത്കാലം മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പലഭാഗത്തും തുടരുകയാണ്.
Read More: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു – News4 (news4media.in)