ഫ്രഷായിരിക്കണം, ചിക്കൻ ബാർബി ക്യൂ വിൽ കാൻസറിന് കാരണമാകുന്ന പെയിന്റ് സ്പ്രേ ചെയ്ത് റെസ്റ്റോറന്റ് ജീവനക്കാരൻ; ക്രൂരത സുരക്ഷാവസ്ത്രങ്ങൾ ധരിച്ചശേഷം !

അമിതലാഭത്തിനു വേണ്ടി ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവരെ നാം കാണാറുണ്ട്. അത്തരം വാർത്തകൾ പലപ്പോഴും നമ്മെ അലോസരഖപ്പെടുത്താറുമുണ്ട്. എന്നാൽ അതിനും മേലെയാണ് ഈ ഹോട്ടൽ ജീവനക്കാരൻ തന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നവരോട് കാണിച്ചത്. (Restaurant employee sprays cancer-causing paint on chicken Barbie queu)

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) ഗ്രൂപ്പ് 3 കാർസിനോജൻ ആയി തരംതിരിച്ചിരിക്കുന്ന അക്രിലിക് ആസിഡ് അടങ്ങിയിരിക്കുന്ന കെമിക്കലാണ് ലിക്വിഡ് നൈട്രോജെൻ. ചിക്കൻ ബാർബി ക്യൂ വിൽ കാൻസറിന് കാരണമാകുന്ന ഈ വസ്തു സ്പ്രേ ചെയ്തിരിക്കുകയാണ് റെസ്റ്റോറന്റ് ജീവനക്കാരൻ.ചൈനയിലെ ഒരു ബാർബി ക്യൂ റെസ്റ്റോറൻറിനെതിരെയാണ് ആക്ഷേപം. അധികൃതർ റെസ്റ്റോറൻറ് അടിച്ചു പൂട്ടി.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ഭക്ഷണശാലയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.ജീവനക്കാരൻ ലിക്വിഡ് നൈട്രജൻ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ആശങ്ക ഉയർത്തുന്ന ഈ സ്‌ക്യൂവറിൽ സ്പ്രേ ചെയ്യുന്ന പെയിൻറ് അതിൽ പിടിപ്പിച്ചിരിക്കുന്ന മാംസത്തിലും പതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

സ്പ്രേ ചെയ്യുന്ന പെയിൻറ് തന്റെ കൈകളിലും ശരീരത്തിലും പതിക്കാതിരിക്കുന്നതിന് ജീവനക്കാരൻ കയ്യുറയും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സ്വയം ഇത്രമാത്രം സുരക്ഷാ മുൻകരുതലുകൾ എടുത്തവർ പെയിൻറ് ഭക്ഷ്യവസ്തുവിൽ പതിച്ചാൽ അത് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് എന്തുകൊണ്ടാണ് ചിന്തിക്കാത്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചു.

ഭക്ഷ്യവസ്തുക്കൾ എപ്പോഴും ഫ്രഷ് ആയിരിക്കുന്നതിന് വേണ്ടിയാണ് റെസ്റ്റോറൻറ് ജീവനക്കാർ ഇത്തരത്തിൽ ലിക്വിഡ് നൈട്രജൻ ഭക്ഷ്യവസ്തുക്കളിൽ സ്പ്രേ ചെയ്യുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, തെറ്റ് ചെയ്ത ജീവനക്കാരനെ പിരിച്ചുവിട്ടെന്നും സംഭവിച്ചുപോയ കാര്യത്തിൽ തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും റെസ്റ്റോറൻറ് ഉടമ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img