റഷ്യൻ മനുഷ്യകടത്ത് കേസിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് സിബിഐയുടെ ഡൽഹി യൂണിറ്റ് തിരുവനന്തപുരത്തെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് പ്രിയനും അരുണും എന്നാണ് സിബിഐയുടെ കണ്ടെത്തൽ. അലക്സിന്റെ ബന്ധുവാണ് തുമ്പ സ്വദേശിയായ പ്രിയൻ. റിക്രൂട്ട്മെന്റിനു പ്രധാനമായും നേതൃത്വം നൽകിയത് പ്രിയനാണ്. റഷ്യയിലേക്ക് പോകും മുമ്പ് ആളുകളോട് ആറ് ലക്ഷത്തോളം രൂപ കൈപ്പറ്റിയതും പ്രിയനാണ്. റഷ്യയിൽ നിന്നും നാട്ടിലെത്തിയവർ ഇക്കാര്യങ്ങൾ സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയത്.
Read also: ഒരൊറ്റ വിസയിൽ ജി.സി.സി.യിലെ ഈ ആറു രാജ്യങ്ങൾ സന്ദർശിക്കാം; തൊഴിലന്വേഷകർക്ക് ഏറെ ഗുണകരമാകുന്ന വിസ