ട്രെയിനുകളിലെ ടിക്കറ്റ് പരിശോധനയ്ക്ക് ടിടിഇമാർക്ക് പകരം റിസർവേഷൻ ക്ലാർക്കുമാരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം സോൺ മാനേജർക്ക് കത്ത് നൽകി. ഇനി മുതല്‍ റിസർവേഷൻ കോച്ചുകളില്‍ ടി ടി ഇമാരുടെ സാന്നിധ്യമുറപ്പാക്കണമെന്നും ടിക്കറ്റ് പരിശോധനാ സംഘത്തില്‍ ഇവരുടെ എണ്ണം കുറച്ച് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് ചുമതല നല്‍കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധനക്കുപരി, ട്രെയിനുകളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടി ടി ഇമാരുടെ ചുമതലയാണെന്ന് റെയില്‍വേ പ്രിൻസിപ്പല്‍ എക്സി. ഡയറക്ടറുടെ കത്തില്‍ പറയുന്നത്.
ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡുകളിൽ നിയമിക്കുന്ന ടിടിഇമാരുടെ എണ്ണം സബർബൻ സർവീസുകളുള്ള പ്രദേശങ്ങളിൽ 15 ശതമാനവും മറ്റ് മേഖലകളിൽ ഏഴ് ശതമാനവും കവിയാൻ പാടില്ല. റിസർവേഷൻ ക്ലാർക്കുമാരുടെ ലഭ്യത കണക്കാക്കി സ്റ്റേഷനുകളിൽ ടിക്കറ്റ് പരിശോധിക്കാൻ നിയോഗിക്കണം. സ്റ്റേഷനുകളിൽ ഈ ഡ്യൂട്ടി ചെയ്തിരുന്ന ടിടിഇമാരെ ട്രെയിനുകളിലേക്ക് മാറ്റണം. ക്ലാർക്കുമാർക്ക് ടിക്കറ്റ് പരിശോധനയിൽ പരിശീലനം നൽകണം.
ട്രെയിനുകളില്‍ ടി ടി ഇമാരെ നിയോഗിക്കുന്നത് ടിക്കറ്റ് പരിശോധിച്ച് വരുമാനച്ചോർച്ച തടയാൻ മാത്രമല്ല, പൊതുജനത്തിന് ഇന്ത്യൻ റെയില്‍വേയെപ്പറ്റിയുള്ള അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇവർക്ക് വലിയ പങ്കുണ്ട്. അത് നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് നിർദേശമെന്നാണ് റെയില്‍വേയുടെ വാദം.
Read More: ഇസൈജ്ഞാനി ഇളയരാജ, ഈണങ്ങളുടെ കുലപതി;അവസാനിക്കാത്ത പാട്ടൊഴുക്ക്, സംഗീത മാന്ത്രികന് ഇന്ന് പിറന്നാൾ
Read More: വളർത്തുപൂച്ചയെ കാണാനില്ലെന്ന് പറഞ്ഞ് തർക്കം; മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ചെറുമകൻ