മറിച്ചു വിൽക്കുന്നത് എ.സിയും ടി.വിയും മുതൽ ഹോർലിക്സ് വരെ; പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാമായിരുന്നത് ഒരു ലക്ഷമാക്കി; പോലീസ് ക്യാന്റീനുകൾക്ക് കേന്ദ്രത്തിന്റെ പൂട്ട്

തിരുവനന്തപുരം: പോലീസ് ക്യാൻ്റീനുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി പുറത്ത് ഉയർന്ന വിലയ്ക്ക് വില്പന നടത്തുന്നവർക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ക്യാന്റീനിൽ നിന്നും വിലക്കുറവിൽ സാധനങ്ങൾ വാങ്ങി പുറത്തെ കടകളിൽ വൻ തുകയ്ക്ക് വിറ്റഴിക്കുന്നത് വ്യാപകമായതോടെയാണ് കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയത്. കേരളത്തിൽ പോലീസ് ക്യാൻ്റീനുകൾ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.

നിലവിൽ പ്രതിമാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാമായിരുന്നു. ഇതിലാണ് കുറവു വരുത്തിയത്. ഓഫീസർമാർക്ക് 11,000, സബോർഡിനേറ്റ് റാങ്കിലുള്ളവർക്ക് 9000, ഇതിനു താഴെയുള്ളവർക്ക് 8000 രൂപയ്ക്ക് വീതമേ സാധനങ്ങൾ ഇനി പ്രതിമാസം വാങ്ങാൻ കഴിയുകയുള്ളു. പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാമായിരുന്നത് ഒരു ലക്ഷമാക്കി കുറച്ചു. 4 വർഷത്തിനകം 4 എ.സിയും 2 ടി.വിയും വാങ്ങാം. കാന്റീനിലെ സാധനങ്ങൾ ജി.എസ്.ടി ഒഴിവാക്കണമെന്ന് സർക്കാരിനോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. പകരം 50 ശതമാനമായി കുറച്ചു. ഇതിനു പിന്നാലെയാണ് സാധനങ്ങൾ വാങ്ങാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള (സെൻട്രൽ പോലീസ് ക്യാൻ്റീൻ) കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ 50% ജി.എസ്.ടി ഇളവിനോടൊപ്പമാണ് കർശന നിയന്ത്രണങ്ങളും നടപ്പിലാക്കാൻ തീരുമാനിച്ചത്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയുടെയും പർച്ചേസ് കമ്മിറ്റിയുടെയും മീറ്റിംഗിൻ്റെ അടിസ്ഥാനത്തിൽ മാർച്ച് 28ന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

സി.പി.സി സാധനങ്ങൾക്കു മാത്രമാണ് 50 % ജി.എസ്.ടി ഇളവ്. കേരളത്തിലെ പോലീസ് ക്യാൻ്റീനുകളിൽ വിൽപന നടത്തുന്നതിൽ 70 ശതമാനത്തിലേറെയും നോൺ സി.പി.സി സാധനങ്ങളാണ്. ചട്ടവിരുദ്ധമായി ലോക്കൽ പർച്ചേസ് നടത്തുന്ന സാധനങ്ങളാണിവ. ഗുണനിലവാരവും പൊതുവിപണിയേക്കാൾ വിലക്കൂടുതൽ ആണെന്ന ആക്ഷേപവും നിലവിലുണ്ട്. ഇവക്ക് ജി.എസ്.ടി ഇളവ് ബാധകമല്ല. നിലവിലുള്ള വില തന്നെ ഈടാക്കും.

കേരളത്തിലെ പോലീസ് ക്യാൻ്റീൻ നടത്തിപ്പിലെ വ്യാപക ക്രമക്കേടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മാസ്റ്റർ കാന്റീൻ, കേന്ദ്രസർക്കാർ നിർദേശിക്കുന്ന രീതിയിലുള്ള പുതിയ രീതിയിലുള്ള കാന്റീൻ കാർഡ് ഏർപ്പെടുത്തും. മിലിട്ടറി ക്യാൻ്റീൻ മാതൃകയിൽ ബില്ലിംഗ് സോഫ്റ്റ് വെയർ ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ ഉപയോഗിക്കുന്ന ബില്ലിംഗ് സോഫ്റ്റ് വെയറിലൂടെ നോൺ സി.പി.സി സാധനങ്ങളും വിൽപന നടത്തി വന്നിരുന്നു.

സി.പി.സി സാധനങ്ങൾ വാങ്ങുന്നതിനാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം. നിലവിൽ ഒരു മാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ ഒരാൾക്ക് വാങ്ങാമായിരുന്നു. അതിലാണ് ഗണ്യമായ കുറവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഫീസർ റാങ്കിലുള്ളവർക്ക് ഒരു മാസം 11000 രൂപയുടെയുടെയും സബോർഡിനേറ്റ് ഓഫീസർമാർക്ക് 9000 രൂപയുടെയും താഴ്ന്ന റാങ്കിലുള്ളവർക്ക് 8000 രൂപയുടെയും സാധങ്ങൾ മാത്രമേ ഇനി മുതൽ വാങ്ങാനാകൂ.

1200 രൂപയ്ക്കു മുകളിൽ വിലയുള്ള സാധനങ്ങൾ (ഇലക്ട്രോണിക്സ്/ ഗൃഹോപകരണങ്ങൾ മുതലായവ) ഒരു വർഷം 1 ലക്ഷം രൂപയ്ക്കു മാത്രമേ വാങ്ങാനാകു. നിലവിൽ പത്തുലക്ഷം രൂപക്ക് വരെ വാങ്ങാനാവുമായിരുന്നു. ക്യാൻ്റീൻ ചട്ടങ്ങൾക്ക് വിരുദ്ധമായി കേരളത്തിൽ മാത്രമാണ് പ്രതിമാസ /പ്രതിവർഷ പർച്ചേസ് ലിമിറ്റ് ഇത്രയധികം ഉയർത്തിയിരുന്നത്. ഇതും വ്യാപക ക്രമക്കേടുകൾക്ക് കാരണമായി എന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

കണ്ണൂരിൽ ഒരു പോലീസുദ്യോഗസ്ഥൻ സ്വന്തം കടയിലേക്ക് വേണ്ടി ക്യാൻ്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങി വിറ്റിരുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 40 കുപ്പി ഹോർലിക്സാണ് ഈ ഉദ്യോഗസ്ഥൻ ഒരു മാസം വാങ്ങിയിരുന്നത്. ഇത്തരത്തിൽ ധാരാളം പേർ എണ്ണത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി മറിച്ച് വിറ്റ് ലാഭം കൊയ്തിരുന്നു. പുതിയ നിയന്ത്രണം വന്നതോടെ നാലു വർഷ ബ്ലോക്ക് കാലയളവിനുള്ളിൽ രണ്ടു ടിവിയും രണ്ടു എ.സി യും മാത്രമേ വാങ്ങാനാകൂ. നേരത്തെ ഒരു കാർഡിൽ എത്ര വേണമെങ്കിലും വാങ്ങാമായിരുന്നു.

പോലീസിലെ യൂണിഫോം സർവീസിലുള്ളവർക്ക് മാത്രം ലഭിച്ചിരുന്ന ക്യാൻ്റീൻ സേവനം മിനിസ്റ്റീരിയൽ വിഭാഗത്തിനും തുടർന്ന് ജയിൽ, എക്സൈസ് , ഫയർഫോഴ്സ് തുടങ്ങിയ സർവീസിലുള്ളവർക്കും ഗവ. അനുവദിച്ചിരുന്നു. ജിഎസ്ടി ഇളവ് നിലവിൽ വന്നതോടെ ഇക്കൂട്ടർക്ക് ക്യാൻ്റീൻ ആനുകൂല്യം ലഭ്യമാക്കരുതെന്നാണ് നിർദ്ദേശം. ജയിൽ വകുപ്പ്, ഫയർ ഫോഴ്‌സ് എന്നിവയിലുള്ള സേനാംഗങ്ങൾക്ക് നോൺ സി.പി.സി സാധങ്ങൾ മാത്രമേ ഇനി പർച്ചേസ് ചെയ്യുവാൻ അനുവദിക്കുകയുള്ളൂ.

ക്യാൻ്റീനുകളിൽ വിൽപ്പന കൂട്ടുന്നതിനു വേണ്ടി ക്യാൻ്റീൻ കാർഡ് ഇല്ലാത്തവർക്കും പ്രവേശനം നൽകി വന്നിരുന്നു. പൊതുജനങ്ങൾക്ക് ക്യാൻ്റീൻ സൗകര്യം അനുവദിക്കാൻ പാടില്ലെന്ന നിർദ്ദേശം മറികടന്നാണ് ചില ക്യാൻ്റീനുകൾ പ്രവർത്തിച്ചിരുന്നത്. ഇനി മുതൽ യഥാർത്ഥ കാർഡ് ഉടമകളെ മാത്രമേ കാന്റീനിൽ പ്രവേശിപ്പിക്കുകയുള്ളൂ. ക്യാൻ്റീനിൽ സാധനം വാങ്ങാനെത്തുന്നവരുടെ വിവരം, ബിൽ നമ്പർ, പർച്ചേസ് പരിധി കഴിഞ്ഞോ എന്നുള്ള കാര്യങ്ങൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം.

സെൻട്രൽ പോലീസ് ക്യാൻ്റീനുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ക്യാൻ്റീൻ ചുമതലയിൽ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത് ഒരു റിട്ട. ഡിവൈഎസ്പിയെയാണ്. സർവീസിലിരിക്കെ അഴിമതി ആരോപണം നേരിട്ട ഈ ഉദ്യോഗസ്ഥൻ ലോക്കൽ പർച്ചേസിൻ്റെ പേരിൽ കമ്പനികളിൽ നിന്ന് വ്യാപകമായി കമ്മീഷൻ കൈപ്പറ്റുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

മുൻപ് സർവീസിൽ ഉള്ള ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ റിട്ട. ഉദ്യോഗസ്ഥന് ഉയർന്ന ശമ്പളവും വാഹനവും നൽകി നിയോഗിച്ചിരിക്കുന്നതിൽ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. ക്യാൻ്റീൻ മാനേജർ തസ്തികയിലേക്ക് നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു ചുരുക്കപ്പട്ടിക തയ്യാറാക്കിയെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല.

 

Read Also: വഴി തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടുത്തം; താഴെ വീണ വയോധികൻ മരിച്ചു, സ്ത്രീ കസ്റ്റഡിയിൽ

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img