യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പറ്റി അധികം ഒന്നും കാണാനാവില്ല. 30 വയസിനു ശേഷമുള്ള യേശുവിന്റെ കാലഘട്ടത്തെ കുറിച്ചാണ് ചരിത്ര രേഖകൾ കൂടുതലും പറയുന്നത്. എന്നാൽ ഇപ്പോൾ യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള ഒരു കയ്യെഴുത്ത് പ്രതി കണ്ടെടുത്തിരിക്കുകയാണ്.
ജർമ്മനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് യേശുക്രിസ്തുവിൻ്റെ ബാല്യകാലത്തിൻ്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഈ ശകലം യേശുവിൻ്റെ ബാല്യകാലത്തിൻ്റെ എപ്പിസോഡുകൾ പറയുന്ന ഒരു സുവിശേഷത്തിൻ്റെ ഭാഗമാണ്. ഈ സുവിശേഷത്തിൻ്റെ ആദ്യ പതിപ്പ് പതിനൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു കോഡക്‌സ് ആണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്.
ക്രിസ്തുവിന്റെ കുട്ടിക്കാല ജീവിതം വിവരിക്കുന്ന തോമയുടെ ശൈശവ സുവിശേഷം എന്ന ഗ്രീക്ക് കൃതിയുടെ ഭാഗമാണ് കൈയെഴുത്ത് പ്രതി. കൈയെഴുത്ത് പ്രതിയിലെ വാക്കുകൾ ബൈബിളിൽ നിന്നുള്ളതല്ലെങ്കിലും, തോമസിൻ്റെ സുവിശേഷമനുസരിച്ച്, 5 വയസ്സുള്ള യേശു നദിയിൽ നിന്ന് മൃദുവായ കളിമണ്ണിൽ കുരുവികളെ ഉണ്ടാക്കുകയും പിന്നീട് അവക്ക് ജീവൻ നൽകിയ അത്ഭുതം വിവരിക്കുന്നതാണെന്ന് ഗവേഷകർ കണ്ടെത്തി.
ഇത് 4-ാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണെന്ന് ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ പാപ്പൈറോളജിസ്റ്റ് ഗബ്രിയേൽ നോച്ചി മാസിഡോ പറഞ്ഞു. 1,600 വർഷത്തിലേറെ പഴക്കമുള്ള പാപ്പിറസ് ശകലം, ഹാംബർഗ് കാൾ വോൺ ഒസിറ്റ്‌സ്‌കി സ്‌റ്റേറ്റ് ആൻഡ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ ദശാബ്ദങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു.(Researchers have found records of a miracle performed by Jesus Christ at the age of five)
എന്നാൽ, മാഡിഡോയും ഡോ. ലാജോസ് ബെർകസും നടത്തിയ പഠനത്തിൽ കൈയെഴുത്ത് പ്രതിയുടെ ഉത്ഭവം കണ്ടെത്തി. വെറും 4 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ള ചെറിയ ശകലത്തിൽ പുരാതന ഈജിപ്തിൽ നിന്നുള്ള ഗ്രീക്ക് അക്ഷരങ്ങളുടെ പതിമൂന്ന് വരികളാണ് അടങ്ങിയിരുന്നത്.
സ്വകാര്യ കത്ത് അല്ലെങ്കിൽ ഷോപ്പിംഗ് ലിസ്റ്റ് പോലെ തോന്നുമെങ്കിലും വിശദമായ പഠനത്തിൽ അങ്ങനെയല്ലെന്ന് വ്യക്തമായതോടെയാണ് ഇത് സംബന്ധിച്ച് കൂടുതൽ ഗവേഷണം നടത്തിയത്.
ഹംബോൾട്ട്-യൂണിവേഴ്സിറ്റി സു ബെർലിനിലെ (HU) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിസ്ത്യാനിറ്റി ആൻഡ് ആൻറിക്വിറ്റിയിലെ പാപ്പിറോളജിസ്റ്റുകളായ ഡോ. ലാജോസ് ബെർക്കസും ലീജ് സർവകലാശാലയിലെ പ്രൊഫസർ ഗബ്രിയേൽ നോച്ചി മാസിഡോയും ഈ രേഖ തിരിച്ചറിയുകയും അവരുടെ കണ്ടെത്തലുകൾ Zeitschrifte für Papirologiek എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒരു സ്വകാര്യ കത്ത് അല്ലെങ്കിൽ ഷോപ്പിംഗ് ലിസ്റ്റ് പോലെയുള്ള എഴുത്തിന്റെ ഭാഗമാണിതെന്നാണ് ആദ്യം കരുതിയത്. , കാരണം കൈയക്ഷരം വളരെ വിചിത്രമായി തോന്നുന്നു,” ബെർക്ക്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു. “ഞങ്ങൾ ആദ്യം വാചകത്തിൽ യേശു എന്ന വാക്ക് ശ്രദ്ധിച്ചു. തുടർന്ന്, മറ്റ് നിരവധി ഡിജിറ്റൈസ്ഡ് പാപ്പൈറികളുമായി താരതമ്യം ചെയ്തുകൊണ്ട്, ഞങ്ങൾ അത് അക്ഷരംപ്രതി മനസ്സിലാക്കി. ഇത് മറ്റൊരു എഴുത്തുമല്ല എന്ന അങ്ങിനെയാണ് മനസ്സിലായത്. ഗവേഷകർ കൂട്ടിച്ചേർത്തു.