അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും; ഇനി അങ്ങനെ പറയണ്ട; അരിയാഹാരം ഉപേക്ഷിച്ച് മലയാളികൾ

കൊച്ചി: മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് അരി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്

2011-12 കാലഘട്ടത്തിൽ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഗാർഹിക ഉപഭോഗ ഡാറ്റയിൽ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യക്കാർ 50 ശതമാനം കുറഞ്ഞുവെന്ന് അരി മിൽ വ്യവസായ മേഖലയിലുള്ളവർ പറയുന്നു. ദിവസം മൂന്ന് തവണ അരിയും അരി ഉൽപ്പന്നങ്ങളും കഴിച്ചിരുന്ന ആളുകൾ ഇപ്പോൾ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത്, അരി മില്ലുകൾ വൈവിധ്യവൽക്കരിക്കാൻ തുടങ്ങിയിട്ടുണ്ട്.

അരിയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ ഗോതമ്പ് ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. പല യുവാക്കളും ഉച്ചഭക്ഷണത്തിന് ഊണിന് പകരം രണ്ട് വടയോ മുട്ട പഫ്‌സോ ആണ് ഇഷ്ടപ്പെടുന്നതെന്ന് അരി വ്യാപാരികൾ പറയുന്നു.

എന്നാൽ അരി കഴിക്കുന്നവരിൽ മട്ട ഇനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ പോലും മട്ട അരിയുടെ വിൽപ്പന കൂടിയിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് മട്ട അരി കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിമാസം 20 കണ്ടെയ്നർ അരി യുകെയിലേക്ക് ഞങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് പ്രമുഖ അരി വ്യാപാരി പറഞ്ഞു.

അതേസമയം എണ്ണയിൽ വറുത്ത് കോരിയ സാധനങ്ങൾ അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗവും കേരളീയർക്കിടയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു. ‘ആളുകൾ അരി ഉപഭോഗം കുറച്ചിട്ടുണ്ടെങ്കിലും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാതിരിക്കുന്ന പ്രവണത ഇപ്പോഴും കാണുന്നുണ്ട്.

അരി ഗ്ലൂക്കോസും ലിപിഡ് അളവും വർദ്ധിപ്പിക്കുമെന്നും ഇത് അമിതവണ്ണത്തിന് കാരണമാകുമെന്നും പ്രമേഹ വിദഗ്ധർ പറഞ്ഞു. കേരളത്തിൽ പൊണ്ണത്തടി ആശങ്കാജനകമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനത്തിലധികം പേരും പൊണ്ണത്തടി വിഭാഗത്തിലാണെന്നും ആരോ​ഗ്യവിദ​ഗ്ദർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

Related Articles

Popular Categories

spot_imgspot_img