ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതികളായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ച് കോടതി. കർണാടക ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിലെ മറ്റ് പ്രതികളായ നാഗരാജു, അനു കുമാർ, ലക്ഷ്മൺ, ജഗ്ഗ എന്ന ജഗദീഷ്, ആർ പ്രദൂഷ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.(Renukaswamy murder case; Darshan and Pavitra Gowda granted bail)
കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്നാണ് ജാമ്യവ്യവസ്ഥ. സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ല.
ദർശൻ നേരത്തെ തന്നെ ഇടക്കാല ജാമ്യത്തിൽ പുറത്താണ്. കഴിഞ്ഞ മാസം 30 നാണ് ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് കോടതി ഇടക്കാല ജാമ്യം നൽകിയത്. മറ്റു പ്രതികൾ ഡിസംബർ 16 ന് ജയിലിൽ നിന്ന് പുറത്തുവരും. ആരാധകനായിരുന്ന രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശനും പവിത്ര ഗൗഡയും അടക്കം 15 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം