നിങ്ങളൊക്കെ അത് മണത്താൽ ഓടും, അതുപോലുള്ള ഒരു സ്‌മെല്ലാണത്;കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെ പറ്റി രേണു പറയുന്നത്

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നൽകിയത് വലിയ വാർത്തയായിരുന്നു.

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യുസഫാണ് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്.

ആ പെർഫ്യൂമിനെക്കുറിച്ച് ഇപ്പോൾ രേണു സുധി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്നാണ് രേണു പറയുന്നത്.

എനിക്കും കിച്ചുവിനും എന്റെ വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് തുറന്ന് മണക്കുമ്പോൾ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്ന് തോന്നുമെന്നും രേണു പറഞ്ഞു.

രേണുവിന്റെ വാക്കുകളിലേക്ക്…

‘ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല.

ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് ഒന്ന് മണക്കും. അപ്പോൾ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് തോന്നും.

അതിന് വേണ്ടിയുട്ടുള്ള പെർഫ്യൂമാണത്. അത് അടിക്കാൻ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താൽ ഓടും. അതുപോലുള്ള ഒരു സ്‌മെല്ലാണത്.

സുധി ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിവയ്ക്കില്ലേ. അപ്പോഴുള്ള വിയർപ്പിന്റെയൊക്കെ മണമാണത്.

അതിന്റെ പെർഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാൻ പറ്റും. അത് തീർന്നിട്ടില്ല. അതുപോലെ ഇവിടെ ഇരിപ്പുണ്ട്’- എന്നാണ് രേണു പറഞ്ഞത്.

അപകട സമയത്ത് കൊല്ലം സുധി ധരിച്ച വസ്ത്രങ്ങൾ രേണു സൂക്ഷിച്ചു വച്ചിരുന്നു. ഈ വസ്ത്രങ്ങളിലെ ഗന്ധമാണ് ലക്ഷ്മി നക്ഷത്ര ദുബായിൽ എത്തി പെർഫ്യൂമാക്കി മാറ്റിയത്.

ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ് ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു....

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ! ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ മുല്ലപ്പൂ കൈവശം...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

Related Articles

Popular Categories

spot_imgspot_img