കണ്ണൂർ പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പ്രതികളുടെ റിമാന്‍റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനാണെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. കേസിലെ ആറും ഏഴും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരായ സി. സായൂജ്, പി.വി. അമൽ ബാബു എന്നിവർക്ക് എതിരായ റിമാന്‍റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ബോംബ് നിർമാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയവുമായോ ബന്ധമില്ലെന്ന സിപിഎം വാദത്തെ പൊളിക്കുന്നതാണ് റിമാന്‍റ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവരുന്നതോടെ അതിനാൽത്തന്നെ പ്രതോരോധത്തിലാകുന്നത് സിപിഎമ്മാണ്. പാർട്ടിയുമായി ബന്ധമുള്ള നേതാക്കളാണ് നേരത്തെ അറസ്റ്റിലായവരിൽ ചിലർ എന്നതും സിപി എമ്മിനു തിരിച്ചടിയാണ്.
