ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്ത. രാജസ്ഥാനിൽ ഒരു സീറ്റിലാണ് സി പി എം വമ്പൻ കുതിപ്പ് നടത്തുന്നത്.
രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അമ്രാറാമെന്ന സി പി എം സ്ഥാനാർഥി 31912 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ബി ജെ പി സ്ഥാനാർഥിയെയാണ് പിന്നിലാക്കിയത്.
അതേസമയം തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് സി പി എം മുന്നേറുന്നത്.